Saturday, December 21, 2024

HomeCinema'ചരിത്രം ഈ നേട്ടം': 'മഞ്ഞുമ്മൽ ബോയ്‌സ്' റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

‘ചരിത്രം ഈ നേട്ടം’: ‘മഞ്ഞുമ്മൽ ബോയ്‌സ്’ റഷ്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

spot_img
spot_img

ചരിത്രം കുറിച്ച് മഞ്ഞുമ്മൽ ബോയ്‌സ്. ചിദംബരം രചനയും സംവിധാനവും നിർവഹിച്ച അതിജീവന ചിത്രമായ മഞ്ഞുമ്മൽ ബോയ്സ് റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.മേളയിൽ മത്സരിക്കുന്ന ആദ്യ മലയാള ചിത്രവും ഈ വർഷം മത്സര വിഭാഗത്തിൽ ഇടം നേടിയ ഏക ഇന്ത്യൻ ചിത്രവുമാണ് ഇത്.റഷ്യയിലെ സോചിയിലാണ് ഫെസ്റ്റിവൽ നടക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിനു സെപ്റ്റംബർ 30ന് റെഡ് കാർപെറ്റ് സ്ക്രീനിംഗും തുടർന്ന് ഒക്ടോബർ 1 ന് ഫെസ്റ്റിവൽ സ്ക്രീനിംഗും ഉണ്ടായിരിക്കും.റഷ്യയിലെ കിനോബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രം മത്സരിക്കുന്നത്.

സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ നടക്കുന്ന മത്സരത്തിൽ പായൽ കപാഡിയയുടെ കാൻ ഗ്രാൻഡ് പ്രിക്‌സ് ജേതാവായ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് , എസ്എസ് രാജമൗലിയുടെ ആർആർആർ എന്നിവയും പ്രദർശിപ്പിക്കുന്നുണ്ട്. ഔട്ട് ഓഫ് കോംപറ്റീഷൻ: ഫെസ്റ്റിവൽ ഹിറ്റ്‌സ്, ഔട്ട് ഓഫ് കോംപറ്റീഷൻ: ബ്ലോക്ക്ബസ്റ്റർ ഹിറ്റ്‌സ് എന്നീ വിഭാഗങ്ങളിലായിട്ടാണ് ഇരുചിത്രങ്ങളും പ്രദർശിപ്പിക്കുന്നത്.

ചിദംബരത്തിൻ്റെ രചനയ്ക്കും സംവിധാനത്തിനും പുറമെ, ഷൈജു ഖാലിദിൻ്റെ ഛായാഗ്രഹണത്തിനും, അജയൻ ചാലിശ്ശേരിയുടെ പ്രൊഡക്ഷൻ ഡിസൈൻ, വിവേക് ​​ഹർഷൻ്റെ എഡിറ്റിംഗ്, സുഷിൻ ശ്യാമിൻ്റെ സംഗീതത്തിനും ചിത്രം വ്യാപകമായ അംഗീകാരം നേടിയിരുന്നു. പറവ ഫിലിംസിന്റെ ബാനറിൽ ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. കൊച്ചിയിലെ മഞ്ഞുമ്മലിൽ നിന്നും ഒരു സുഹൃത്ത് സംഘം കൊടൈക്കനാലിലേക്ക് യാത്ര പോവുന്നതും തുടർന്ന് കൂട്ടത്തിൽ ഒരാൾ ഗുണ കേവിൽ അകപ്പെടുകയും അയാളെ രക്ഷിക്കാൻ സുഹൃത്തുക്കൾ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളുമാണ് സിനിമയുടെ പ്രമേയം.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ദീപക് പറമ്പോൾ, ജീൻ പോൾ ലാൽ, ഗണപതി, ബാലു വർഗീസ്, ജോർജ്ജ് മരിയൻ, അഭിരാം രാധാകൃഷ്ണൻ, ഖാലിദ് റഹ്‌മാൻ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഷൈജു ഖാലിദ് ആയിരുന്നു ചിത്രത്തിന്റെ ക്യാമറ. അജയൻ ചാലിശ്ശേരി ഒരുക്കിയ ഗുണ കേവിന്റെ സെറ്റ് ഏറെ പ്രശംസ നേടിയിരുന്നു. സുഷിൻ ശ്യാം ആയിരുന്നു ചിത്രത്തിന്റെ സംഗീത സംവിധാനം.

കിനോബ്രാവോ ഫിലിം ഫെസ്റ്റിവൽ

കിനോബ്രാവോ ഒരു മുഖ്യധാരാ ചലച്ചിത്രമേളയാണ്. അവരുടെ മാതൃരാജ്യങ്ങളിൽ ബോക്‌സ് ഓഫീസുകളിൽ ഒന്നാമതെത്തിയ ബ്ലോക്ക്ബസ്റ്ററുകൾ കൊണ്ടുവരികയും റഷ്യൻ, അന്തർദേശീയ വിപണികളിൽ ആ സിനിമകൾ പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം . ഫെസ്റ്റിവലിൻ്റെ പ്രധാന തിരഞ്ഞെടുപ്പിൽ 12 ചിത്രങ്ങളുണ്ട്. ബ്ലോക്ക്ബസ്റ്ററുകൾക്കും ഫെസ്റ്റിവൽ ഹിറ്റ് സെലക്ഷനുമൊ പ്പം, റഷ്യ, ചൈന, ഇന്ത്യ , ബ്രസീ ൽ, എത്യോപ്യ , യുഎഇ, കസാഖ്സ്ഥാൻ, തുർക്കി , സെ ർബി യ, ഈജിപ്ത്, ഇറാൻ, ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ , എന്നിവിടങ്ങളിൽ നിന്നുള്ള മൊത്തം 25 ചിത്രങ്ങൾ കിനോബ്രാവോ ഫെസ്റ്റിവലിൽ അവതരിപ്പിക്കും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments