Saturday, October 26, 2024

HomeCinemaഷാരൂഖിന്റേയും അനന്യയുടേയും വീട്ടില്‍ എന്‍സിബി റെയ്ഡ്

ഷാരൂഖിന്റേയും അനന്യയുടേയും വീട്ടില്‍ എന്‍സിബി റെയ്ഡ്

spot_img
spot_img

മുംബൈ: ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാന്റെ വസതിയായ ‘മന്നത്തില്‍’ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) റെയ്ഡ് നടത്തി. കൂടാതെ ബോളിവുഡ് നടി അനന്യ പാണ്ഡെയുടെ മുംബൈയിലെ വസതിയിലും എന്‍സിബി പരിശോധന നടത്തി.ചോദ്യം ചെയ്യലിനായി എന്‍സിബിയുടെ മുംബൈ ഓഫിസില്‍ നടിയെ വിളിച്ചുവരുത്തി.

ഷാരുഖിന്റെ മകന്‍ ആര്യന്‍ ഖാന്‍ ഈ മാസമാദ്യം ലഹരിക്കേസില്‍ അറസ്റ്റിലായിരുന്നു. മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന ആര്യനെ ഇന്ന് ജയിലിലെത്തി കണ്ടതിനു പിന്നാലെയാണു താരത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. ഷാറുഖ് 20 മിനിറ്റോളം ജയിലില്‍ ചെലവഴിച്ചിരുന്നു. മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം പ്രതികരിച്ചില്ല.

ആഡംബര കപ്പലിലെ ലഹരിവിരുന്നിനിടെ ഒക്ടോബര്‍ രണ്ടിന് ആര്യന്‍ അറസ്റ്റിലായ ശേഷം ആദ്യമായാണ് മകനെ കാണാന്‍ ഷാറുഖ് എത്തുന്നത്. കഴിഞ്ഞയാഴ്ച ഷാറുഖും ഭാര്യ ഗൗരി ഖാനും ആര്യനുമായി വിഡിയോ കോളില്‍ സംസാരിച്ചിരുന്നു.

എന്നാല്‍ ചില ‘പേപ്പര്‍ വര്‍ക്കുകള്‍’ പൂര്‍ത്തിയാക്കാനാണ് പരിശോധന നടത്തിയതെന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments