Tuesday, October 22, 2024

HomeCinemaആര്യന്‍ ഖാന് ജാമ്യ ലഭിച്ചതില്‍ ദൈവത്തിന് നന്ദി പറഞ്ഞ് സിനിമാ ലോകം

ആര്യന്‍ ഖാന് ജാമ്യ ലഭിച്ചതില്‍ ദൈവത്തിന് നന്ദി പറഞ്ഞ് സിനിമാ ലോകം

spot_img
spot_img

മുംബൈ: ലഹരിമരുന്ന് കേസില്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ജാമ്യം ലഭിച്ചത് ആഘോഷമാക്കി സിനിമാ താരങ്ങള്‍. ജാമ്യം ലഭിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് തമിഴ്‌നടന്‍ മാധവന്‍, സോനുസൂദ് തുടങ്ങിയവരാണ് രംഗത്ത് വന്നിരിക്കുന്നത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ വിധി വന്നതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു താരങ്ങളുടെ പ്രതികരണം.

ആര്യന് ജാമ്യം ലഭിച്ചതില്‍ അതിയായ ആശ്വാസമുണ്ടെന്ന് നടന്‍ മാധവന്‍ പറഞ്ഞു. ദൈവത്തിന് നന്ദി. ആര്യന്റെ ജീവതത്തില്‍ നല്ലതുമാത്രം വരട്ടെയെന്നും മാധവന്‍ ട്വീറ്റ് ചെയ്തു. കാലം വിധി നിര്‍ണയിക്കുമ്പോള്‍ ദൃക്‌സാക്ഷികളുടെ ആവശ്യമില്ലെന്നാണ് നടന്‍ സോനു സൂദ് പ്രതികരിച്ചത്. അവസാനം ആര്യന് ജാമ്യം ലഭിച്ചു, ദൈവത്തിന് നന്ദിയെന്ന് രാഹുല്‍ ദോല്‍ക്കിയയും ട്വിറ്ററില്‍ കുറിച്ചു.

ആര്യന് ജാമ്യം ലഭിച്ചുവെന്ന് അറിയിച്ചുള്ള എന്‍ഡിടിവി മാദ്ധ്യമ പ്രവര്‍ത്തകന്‍ അരവിന്ദ് ഗുണശേഖറിന്റെ ട്വീറ്റാണ് നടി സ്വരാ ഭാസ്‌കര്‍ പങ്കുവെച്ചത്. ആര്യന് ജാമ്യം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് നിര്‍മ്മാതാവ് സജ്ഞയ് ഗുപ്ത പറഞ്ഞു.

കഴിഞ്ഞ 25 ദിവസങ്ങളായി ഒരു ചെറുപ്പക്കാരനെ അഴിക്കുള്ളില്‍വെച്ച സംവിധാനത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ ആശങ്കയുണ്ട്. സംഭവിക്കാന്‍ പാടില്ലാത്തതാണ് ഇത്. ഈ സംവിധാനം മാറണം. ആര്യന് ഖാനെ ദൈവം അനുഗ്രഹിക്കട്ടെ. നമുക്ക് ആര്യന് കരുത്തേകാമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ഇത് വൈകിയെങ്കിലും തിളക്കം മങ്ങിയതല്ലെന്നായിരുന്നു രണ്‍വീര്‍ ഷെരോയുടെ പ്രതികരണം. ഹെക്കോടതി ആര്യന് ജാമ്യം അനുവദിച്ചതില്‍ സന്തോഷമുണ്ടെന്നും കീഴ്‌ക്കോടതിയിലെ ജഡ്ജിമാര്‍ എന്തുകൊണ്ടാണ് ഇത്തരമൊരു വിധി ആര്യന്റെ കാര്യത്തില്‍ ഉണ്ടായതെന്ന് മനസ്സിലാക്കണമെന്നും ഛായാഗ്രഹകന്‍ അതുല്‍ കസ്‌ബേക്കര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments