ലെസ്ബിയന്‍ പ്രണയം പ്രമേയമാക്കി മലയാളത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ഹോളി വൂണ്ട്’. സഹസ്രാര സിനിമാസിന്റെ ബാനറില്‍ സന്ദീപ് ആര്‍. നിര്‍മിക്കുന്ന ചിത്രം അശോക് ആര്‍. നാഥ് സംവിധാനം ചെയ്യുന്നു. സൈലന്റ് മൂവി ലെസ്ബിയന്‍ പ്രണയമാണ് ചിത്രം വിഷയമാക്കിയിരിക്കുന്നത്.
അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം ഒരു തടസ്സമാകുന്നില്ലായെന്ന് ചിത്രം പറയുന്നു. പ്രണയം, രണ്ട് മനസ്സുകളുടെ പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ആവേശമാണ്. ബാല്യം മുതല്‍ പ്രണയിക്കുന്ന രണ്ട് പെണ്‍കുട്ടികള്‍ വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോള്‍ ഉണ്ടാകുന്ന അതിതീവ്ര വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെയാണ് ‘ഹോളി വൂണ്ട്’ മുന്നേറുന്നത്.
അത്തരം മുഹൂര്‍ത്തങ്ങളുടെ പച്ചയായ ആവിഷ്‌കരണത്തിലൂടെ അതിന്റെ വൈകാരികത ഒട്ടും ചോര്‍ന്നുപോകാത്ത തരത്തിലാണ് ചിത്രത്തിലെ വിഷ്വലുകള്‍ ഒരുക്കിയിരിക്കുന്നത്. ലെസ്ബിയന്‍ പ്രണയത്തിന്റെ റിയലിസത്തില്‍ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്. കൊല്ലത്തും പരിസര പ്രദേശങ്ങളിലുമായി ‘ഹോളി വൂണ്ട്’ ചിത്രീകരണം പൂര്‍ത്തിയാക്കി.
ജാനകി സുധീര്‍, അമൃത, സാബു പ്രൗദീന്‍ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബാനര്‍ സഹസ്രാര സിനിമാസ്, സംവിധാനം അശോക് ആര്‍. നാഥ്, നിര്‍മാണം സന്ദീപ് ആര്‍., രചന പോള്‍ വൈക്ലിഫ്, ഛായാഗ്രഹണം ഉണ്ണി മടവൂര്‍, എഡിറ്റിങ് വിപിന്‍ മണ്ണൂര്‍, പശ്ചാത്തലസംഗീതം റോണി റാഫേല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജയശീലന്‍ സദാനന്ദന്‍.
ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ ജിനി സുധാകരന്‍, കല അഭിലാഷ് നെടുങ്കണ്ടം, ചമയം ലാല്‍ കരമന, കോസ്റ്റ്യൂംസ് അബ്ദുള്‍ വാഹിദ്, അസ്സോസിയേറ്റ് ഡയറക്ടര്‍ അരുണ്‍ പ്രഭാകര്‍, എഫക്ട്‌സ് ജുബിന്‍ മുംബെ, സൗണ്ട് ഡിസൈന്‍സ് ശങ്കര്‍ദാസ്, സ്റ്റില്‍സ് വിജയ് ലിയോ, പിആര്‍ഓ അജയ് തുണ്ടത്തില്‍.