Sunday, December 22, 2024

HomeCinemaമലയാള സിനിമ കുഴിയില്‍ വീണാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി രക്ഷകനായെത്തും

മലയാള സിനിമ കുഴിയില്‍ വീണാല്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി രക്ഷകനായെത്തും

spot_img
spot_img

കൊച്ചി: മലയാള സിനിമയില്‍ ഒരു വലിയ ചിത്രം ഇറങ്ങുന്നതിനെ ചൊല്ലി വലിയ പോര് നടക്കുകയാണ്. മരയ്ക്കാര്‍ തിയേറ്ററില്‍ റിലീസ് ചെയ്യില്ലെന്നാണ് നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞിരിക്കുന്നത്. ആന്റണി പറഞ്ഞതിന്റെ പ്രശ്‌നങ്ങള്‍ നടന്‍ മോഹന്‍ലാലിനും കൂടിയുള്ള ബാധ്യതയായി മാറിയിരിക്കുകയാണ്.

മോഹന്‍ലാല്‍ ബിസിനസുകാരനായി മാറിയെന്നായിരുന്നു നേരത്തെ ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ പറഞ്ഞിരുന്നത്. തിയേറ്റുകളിലേക്ക് മരയ്ക്കാര്‍ എത്തില്ലെന്ന സൂചനയാണ് ഇതോടെ ആന്റണിയും നല്‍കുന്നത്. മോഹന്‍ലാലും ഈ തീരുമാനത്തിനൊപ്പമാണ്. എന്നാല്‍ ഇവരെ തള്ളി മമ്മൂട്ടിയാണ് ഹീറോയെന്ന് തങ്ങളുടെ ഹീറോയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു തിയേറ്റര്‍.

മമ്മൂട്ടി മലയാളം സിനിമയുടെ രക്ഷനാണെന്ന് കൊല്ലം ശ്രീധന്യ സിനിമ മാക്‌സ് തിയേറ്ററാണ് കുറിച്ചിരിക്കുന്നത്. തിയേറ്ററിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം. പ്രതിസന്ധി ഘട്ടങ്ങളില്‍ വീണ്ടും തുണയാവാന്‍ ദേ ഇങ്ങേര് ഇറങ്ങണം. അങ്ങനെയുള്ളവരെ ഒരു മടിയും കൂടാതെ വിളിക്കാം രക്ഷകന്‍ എന്ന് തിയേറ്റര്‍ കുറിച്ചു. മെഗാസ്റ്റാര്‍ മമ്മൂട്ടി എന്ന ഹാഷ്ടാഗും ഇതോടൊപ്പം കുറിച്ചിട്ടുണ്ട്.

തിയേറ്റര്‍ പ്രതിസന്ധിയില്‍ മോഹന്‍ലാല്‍ തിയേറ്ററുകള്‍ക്കൊപ്പം നിന്നില്ലെന്നും, എന്നാല്‍ മമ്മൂട്ടി പ്രശ്‌നം വന്നപ്പോള്‍ തിയേറ്ററില്‍ തന്നെ പടം ഇറക്കി തിയേറ്ററുകളെ രക്ഷിക്കുകയാണ് ചെയ്തതെന്നുമുള്ള പരോക്ഷ സൂചന കൂടി ഈ പോസ്റ്റിലുണ്ട്. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം തിയേറ്ററുകളിലേക്ക് ആളുകള്‍ വരാന്‍ മടിച്ചപ്പോള്‍ തിരികെ എത്തിച്ച ചിത്രമായിരുന്നു പ്രീസ്റ്റ്. അന്ന് ഒരുപാട് തിയേറ്ററുകള്‍ മമ്മൂട്ടി നന്ദിയറിയിച്ചിരുന്നു. പൂട്ടിപ്പോവേണ്ടിയിരുന്ന പല തിയേറ്ററുകളും രക്ഷിച്ചത് മമ്മൂട്ടിയാണെന്നും ഇവര്‍ പറഞ്ഞിരുന്നു.

എന്നാല്‍ രണ്ടാം തരംഗത്തിന് ശേഷം ആളുകള്‍ വരാന്‍ മടിക്കുന്ന ഈ സമയത്ത് ആളുകളെ കൊണ്ടുവരാന്‍ മരയ്ക്കാറിന് സാധിക്കുമായിരുന്നു. എന്നാല്‍ മോഹന്‍ലാല്‍ തിയേറ്ററുകളുടെ രക്ഷകനായില്ല. ഒടിടി പോകാനാണ് മരയ്ക്കാറിന്റെ തീരുമാനം. അതില്‍ തിയേറ്റര്‍ ഉടമകള്‍ കടുത്ത അതൃപ്തിയിലാണ്. ആന്റണി 50 കോടി രൂപ അഡ്വാന്‍സായി ആവശ്യപ്പെട്ടതും തിയേറ്ററുകളെ ചൊടിപ്പിക്കുന്നു. നേരത്തെ ഫിയോക്കിന്റെ പ്രസിഡന്റ് വിജയകുമാര്‍ മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു.

ഇതേ വിജയകുമാര്‍ ആണ് ഇപ്പോള്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നത്. വിജയകുമാറിന് പുറമേ ഫിയോക്കിന്റെ സുപ്രധാന അംഗങ്ങളും നേരിട്ട് മമ്മൂട്ടിയുടെ വീട്ടിലെത്തി നന്ദി അറിയിച്ചു. കൊവിഡിന്റെ പ്രതിസന്ധികളിലും ലാഭം നോക്കാതെ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്ക് ചിത്രത്തിന്റെ റിലീസ് നല്‍കാതെ സിനിമ പ്രവര്‍ത്തകരുടെ കൂടി ജീവിതം കണക്കിലെടുത്ത് ഗുണപരമായ തീരുമാനമാണ് മമ്മൂട്ടി എടുത്തതെന്നായിരുന്നു ഫിയോക് പറഞ്ഞത്. പ്രീസ്റ്റ് നേരത്തെ ഒടിടിക്ക് പോകുമെന്ന് കരുതിയ ചിത്രമാണ്.

എന്നാല്‍ മമ്മൂട്ടിയുടെ തീരുമാനമാണ് ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് പിന്നില്‍. ആദ്യ തരംഗത്തിന് ശേഷം ബോക്‌സോഫീസിലെ ആദ്യ സൂപ്പര്‍ ഹിറ്റായിരുന്നു പ്രീസ്റ്റ്. മമ്മൂട്ടി മലയാള സിനിമയുടെ അപ്രഖ്യാപിത ദൈവമാണെന്നും, തകര്‍ന്നു പോകുമായിരുന്ന ഒരു വ്യവസായത്തെയാണ് അദ്ദേഹം തിരികെ കൊണ്ടുവന്നതെന്നും നേരത്തെ തിയേറ്റര്‍ ഉടമകള്‍ പറഞ്ഞിരുന്നു. തിയേറ്റര്‍ ഉടമ ജിജി അഞ്ചാനിയാണ് മമ്മൂട്ടിക്ക് നന്ദി പറഞ്ഞത്. പലരും സന്തോഷത്തിലായത് മമ്മൂട്ടി കാരണമാണെന്നും ജിജി പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ ചിത്രങ്ങളൊന്നും ഇതുവരെ ഒടിടിയില്‍ റിലീസ് ചെയ്തിട്ടില്ല. അതുകൊണ്ട് കൂടിയാണ് തിയേറ്റര്‍ ഉടമകള്‍ അദ്ദേഹത്തെ പിന്തുണയ്ക്കുന്നത്. നേരത്തെ പ്രീസ്റ്റ്, വണ്‍ എന്നീ ചിത്രങ്ങളാണ് ആദ്യ തരംഗത്തിന് ശേഷം തിയേറ്ററില്‍ മമ്മൂട്ടിയുടേതായി റിലീസ് ചെയ്തത്. എന്നാല്‍ മോഹന്‍ലാല്‍ നേരത്തെ വലിയ സാധ്യതയുള്ള ദൃശ്യത്തിന്റെ രണ്ടാം ഭാഗം ഒടിടിക്ക് നല്‍കിയിരുന്നു. ബ്രോ ഡാഡിയും ട്വല്‍ത്ത് മാനും ഒടിടിക്ക് തന്നെ പോവുമെന്നാണ് സൂചന. ഇത് രണ്ടും മരയ്ക്കാറിന് ശേഷമുള്ള റിലീസാണ്.

ഇതിനിടെ മരയ്ക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുകയാണ്. ഫിലിം ചേംബര്‍ തന്നെയാണ് മധ്യസ്ഥതയില്‍ ഉള്ളത്. ആന്ഞറണി പെരുമ്പാവൂര്‍ ആവശ്യപ്പെട്ട തുക 40 കോടിയില്‍ നിന്നും 25 കോടിയാക്കി കുറച്ചുവെന്ന് സുരേഷ് കുമാര്‍ പറഞ്ഞു. തിയേറ്റര്‍ ഉടമകള്‍ 15 കോടി നല്‍കാമെന്ന് പഞ്ഞു. മിനിമം ഗ്യാരണ്ടി നല്‍കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടന അറിയിച്ചിട്ടുണ്ടെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

മിനിമം ഗ്യാരണ്ടി വേണമെന്ന ആവശ്യത്തില്‍ ആന്റണി പെരുമ്പാവൂര്‍ ഉറച്ചുനില്‍ക്കുകയാണ്. അവസാന ചര്‍ച്ച ഇന്ന് വൈകീട്ടുണ്ടാവുമെന്നും സുരേഷ് കുമാര്‍ പറഞ്ഞു. ഇതോടെ മരയ്ക്കാര്‍ ഒടിടി റിലീസ് ഒരുപടി കൂടി അടുത്തിരിക്കുകയാണ്. മരയ്ക്കാര്‍ ഒടിടി റിലീസ് ഉറപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആമസോണില്‍ ചിത്രം റിലീസ് ചെയ്യുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലെറ്റ്‌സ് ഒടിടി ഗ്ലോബല്‍ മരയ്ക്കാര്‍ ഒടിടി റിലീസ് ഉറപ്പിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ എത്ര വലിയ തുക ചിത്രത്തിന് ലഭിച്ചു എന്ന് വ്യക്തമായിട്ടില്ല. മലയാള സിനിമ കണ്ട ഏറ്റവും വലിയ റെക്കോര്‍ഡ് തുകയ്ക്കായിരിക്കും ചിത്രം വാങ്ങിയിട്ടുണ്ടാവുക എന്ന് ഉറപ്പാണ്. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ്. അതുകൊണ്ട് 50 കോടിക്ക് മുകളിലൊരു തുക ചിത്രത്തിന് ലഭിക്കേണ്ടതുണ്ട്. നേരത്തെ ദൃശ്യം രണ്ടാം ഭാഗത്തിന് 25 കോടിയോളം രൂപ ആമസോണില്‍ നിന്ന് ലഭിച്ചിരുന്നു. ഇത് ആമസോണിന്റെ പാന്‍ ഇന്ത്യ ഹിറ്റായി മാറുകയും ചെയ്തു.

അതേസമയം ആന്റണി പെരുമ്പാവൂരിനെതിരെ വിമര്‍ശനം കടുപ്പിച്ച് വിജയകുമാര്‍ രംഗത്തെത്തി. മരയ്ക്കാര്‍ പ്രദര്‍ശിപ്പിച്ച് ലാഭം ഉണ്ടാക്കാം എന്ന പ്രതീക്ഷ ഒരു തിയേറ്റര്‍ ഉടമയ്ക്കും ഇല്ല. എന്നാല്‍ പ്രേക്ഷകരുടെ താല്‍പര്യം മാനിച്ചാണ് ഇത്ര വിട്ടുവീഴ്ച്ചകള്‍ നടത്തിയത്. മരയ്ക്കാര്‍ എന്ന സിനിമയ്ക്കായി ഒരു രൂപ പോലും കൂടുതലായി നല്‍കില്ല. അതിനുള്ള പണം തിയേറ്റര്‍ ഉടമകളുടെ കൈയ്യിലില്ല. മരയ്ക്കാര്‍ ചന്തയില്‍ വെച്ച് വിലപേശാനുള്ള സാധനമാണോയെന്നും വിജയകുമാര്‍ ചോദിച്ചു.

5000 സ്‌ക്രീനും 21 ദിവസത്തെ ഫ്രീ റണ്ണുമാണ് മരയ്ക്കാറിന് ഫിയോക് നല്‍കിയിരിക്കുന്നത്. ഇതിലും വലിയ ഓഫര്‍ കേരളത്തിലെ ഒരു സിനിമയ്ക്കും കിട്ടിയിട്ടില്ലെന്നും വിജയകുമാര്‍ വ്യക്തമാക്കി. ഇതിനിടെ സിയാദ് കോക്കര്‍ വീണ്ടും ഈ പ്രശ്‌നത്തില്‍ ചോദ്യങ്ങളുമായി രംഗത്ത് വന്നു. ഒരേസമയം മരയ്ക്കാര്‍ തിയേറ്ററിലും ഒടിടിയിലുമായി പ്രദര്‍ശിപ്പിച്ചാല്‍ പ്രശ്‌നമെന്താണെന്ന് സിയാദ് കോക്കര്‍ ചോദിക്കുന്നു.

തിയേറ്ററില്‍ സിനിമ കാണാനായി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് ഇങ്ങനൊരു പരീക്ഷണത്തിന് ശ്രമിക്കാം. മരയ്ക്കാര്‍ വലിയ ശ്രദ്ധ നേടി നില്‍ക്കുന്ന സിനിമയാണ്. മോഹന്‍ലാല്‍ ഉള്ളത് കൊണ്ട് തിയേറ്ററില്‍ സിനിമ കാണണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കും. ഒടിടി ചെറിയ പ്ലാറ്റ്‌ഫോം അല്ലേ. അവിടെ കളിപ്പിക്കുന്ന ചിത്രം എന്തുകൊണ്ട് തിയേറ്ററില്‍ കളിക്കുന്നില്ലെന്നും സിയാദ് കോക്കര്‍ ചോദിച്ചു. ഹൈബ്രിഡ് റിലീസ് കൊണ്ട് നഷ്ടം വരില്ലെന്നും കോക്കര്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments