Sunday, September 8, 2024

HomeCinema'വിജയ് ഭാവി മുഖ്യമന്ത്രി'; പോസ്റ്ററുമായി ആരാധകര്‍

‘വിജയ് ഭാവി മുഖ്യമന്ത്രി’; പോസ്റ്ററുമായി ആരാധകര്‍

spot_img
spot_img

വിജയ് നായകനായി എത്തുന്ന ലിയോയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഒക്ടോബര്‍ 19നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

അതിനിടെ ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് വിജയ്‌യെ പിന്തുണച്ചുകൊണ്ട് ആരാധകര്‍ വച്ച പോസ്റ്ററാണ്. വിജയ് തമിഴ്നാടിന്റെ ഭാവി മുഖ്യമന്ത്രിയാണ് എന്നാണ് പോസ്റ്ററില്‍ പറയുന്നത്.

ലിയോയുടെ ഓഡിയോ ലോഞ്ച് റദ്ദാക്കിയതിനെക്കുറിച്ച്‌ പരാമര്‍ശിച്ചാണ് പോസ്റ്റര്‍. നെഹ്‌റു സ്റ്റേഡിയതില്‍ കയറുന്നതില്‍ നിന്ന് തടഞ്ഞിരിക്കാം, പക്ഷേ മുഖ്യമന്ത്രി ആകുന്നതില്‍ നിന്നും ആര്‍ക്കും തടയാനാകില്ലെന്നാണ് പോസ്റ്ററിലെ പരാമര്‍ശം. വിജയ് വൈകാതെ രാഷ്ട്രീയത്തിലേക്ക് എത്തുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു.

തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും ലിയോ ഓഡിയോ റിലീസ് റദ്ദാക്കിയതില്‍ പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. തമിഴകത്തെ ഒന്നാം നമ്ബര്‍ സിനിമ വിതരണ കമ്ബനിയായ റെഡ് ജയന്റ് മൂവിസ് ഇവരുടെ പേരിലാണ്. എന്നാല്‍ ലിയോയുടെ വിതരണാവകാശം റെഡ് ജയന്റിന് അല്ല. റെഡ് ജയന്റ് ചെന്നൈ നഗരത്തിലെ വിതരണാവകാശത്തിന് വേണ്ടി നീക്കങ്ങള്‍ നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഭരണകക്ഷിയായ ഡിഎംകെയില്‍ നിന്ന് ചില പ്രശ്നങ്ങള്‍ ഉണ്ടാകും എന്ന രീതിയില്‍ വിവരം ഉള്ളതിനാല്‍ ഓഡിയോ ലോഞ്ച് ജിയോ നിര്‍മ്മാതാക്കളായ സെവന്‍ത് സ്ക്രീന്‍ ഒഴിവാക്കിയത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments