Saturday, October 26, 2024

HomeCinema55-ാമത് ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെപ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി

55-ാമത് ദേശീയ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെപ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി

spot_img
spot_img

ഗോവ:: നവംബർ 20 മുതൽ 28 വരെ ഗോവയിലെ പനജിയിൽ നടക്കുന്ന ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രോത്സവ ( ഐ.എഫ്.എഫ്.ഐ) -ത്തിന്റെ പ്രതിനിധി രജിസ്ട്രേഷൻ തുടങ്ങി.
രജിസ്ട്രേഷനായി, https://my.iffigoa.org/ എന്ന സൈറ്റിൽ ലോഗിൻ ചെയ്യാം. ചലച്ചിത്രോൽസവത്തിന്റെ 55-ാം പതിപ്പിലേക്കുള്ള പ്രതിനിധി രജിസ്ട്രേഷൻ മേള അവസാനിക്കുന്നത് വരെ തുടരും. പ്രതിനിധികളുടെ വിഭാഗങ്ങൾ ഇപ്രകാരമാണ്:

ചലച്ചിത്ര പ്രൊഫഷണലുകൾ
രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ)
ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ, അധിക ടിക്കറ്റ്, പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം

ചലച്ചിത്ര ആസ്വാദകർ :
രജിസ്ട്രേഷൻ ഫീസ്: ₹1180 (18% ജിഎസ്ടി ഉൾപ്പെടെ)
പ്രയോജനങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷനും പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനവും

പ്രതിനിധി – വിദ്യാർത്ഥി
രജിസ്ട്രേഷൻ ഫീസ്: ₹0
ആനുകൂല്യങ്ങൾ: ഓൺലൈൻ അക്രഡിറ്റേഷൻ,പ്രതിദിനം 4 ടിക്കറ്റുകൾ എന്ന് ക്രമത്തിൽ പാനലുകളിലേക്കും സ്ക്രീനിംഗുകളിലേക്കും സൗജന്യ പ്രവേശനം .
വിദ്യാർത്ഥികൾക്ക് പ്രതിദിനം 4 ടിക്കറ്റുകളുടെ പ്രത്യേക ആനുകൂല്യം ലഭിക്കുന്നത് വഴി , അവർക്ക് സിനിമകൾ,അനുബന്ധ പരിപാടികൾ എന്നിവയിലെ വിശാലമായ ആസ്വാദന സാധ്യത പ്രയോജനപ്പെടുത്താനാകും . സിനിമാ പ്രൊഫഷണലുകൾക്ക് പ്രതിദിനം ഒരു അധിക ടിക്കറ്റാണ് ലഭിക്കുക.

പ്രതിനിധികൾക്ക് ഓൺലൈൻ അക്രഡിറ്റേഷൻ ലഭിക്കുന്നു. ഇത് ചലച്ചിത്രമേളയുടെ എല്ലാ പരിപാടികളിലേക്കും വേദികളിലേക്കും കാര്യക്ഷമമായ പ്രവേശനം ഉറപ്പാക്കുന്നു. പ്രതിനിധികൾക്ക്, വ്യക്തിഗത ഡാഷ്‌ബോർഡ് ലഭിക്കുന്നതിന് അവരുടെ My-IFFI അക്കൗണ്ട്, https://my.iffigoa.org/ എന്നതിൽ സൃഷ്‌ടിക്കുക. അതിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും മേളയുടെ സമയക്രമം പരിശോധിക്കാനും കഴിയും. ഇതുമായി ബന്ധപ്പെട്ട സംശയനിവാരണത്തിന് registration@iffigoa.org-മായി ബന്ധപ്പെടാം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments