എറണാകുളം: മലയാള സിനിമാ എഡിറ്റർ നിഷാദ് യൂസഫിനെ (43) കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി മലയാള സിനിമകളുടെ എഡിറ്ററായി പ്രവർത്തിച്ചിട്ടുള്ള നിഷാദ് യൂസഫ് ഹരിപ്പാട് സ്വദേശിയാണ്.ചാവേർ, തല്ലുമാല, ഉണ്ട, വൺ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെയാണ് നിഷാദ് ശ്രദ്ധേയനായത്. ചിത്രീകരണം പുരോഗമച്ചികൊണ്ടിരിക്കുന്ന തരുൺ മൂർത്തി-മോഹൻലാൽ ചിത്രം, മമ്മൂട്ടി ചിത്രം ബസൂക്ക, വരാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കങ്കുവാ എന്നീ ചിത്രങ്ങളുടേയും എഡിറ്ററാണ്.