Saturday, April 5, 2025

HomeCinemaസിനിമയുടെ ചിത്രീകരണത്തിനായി 100ലേറെ മരങ്ങൾ മുറിച്ചു ; യാഷ്- ഗീതു മോഹന്‍ ദാസ് ചിത്രം 'ടോക്സിക്'...

സിനിമയുടെ ചിത്രീകരണത്തിനായി 100ലേറെ മരങ്ങൾ മുറിച്ചു ; യാഷ്- ഗീതു മോഹന്‍ ദാസ് ചിത്രം ‘ടോക്സിക്’ വിവാദത്തിൽ

spot_img
spot_img

പാൻ ഇന്ത്യൻ സൂപ്പർ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രം ‘ടോക്സിക്’ വിവാദത്തിൽ. സിനിമയുടെ ചിത്രീകരണത്തിനായി അനധികൃതമായി മരങ്ങൾ മുറിച്ചു നീക്കിയതാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്. ബെംഗളുരുവിലെ പീന്യയിലുള്ള എച്ച് എം ടി കോംപൗണ്ടിലെ നൂറുകണക്കിന് മരങ്ങൾ സിനിമയുടെ ചിത്രീകരണത്തിനായി വെട്ടിമാറ്റിയതായി കണ്ടെത്തി. വനംവകുപ്പിന്‍റെ അധീനതയിലുള്ള എച്ച്എംടിയിലെ സംരക്ഷിതവനഭൂമിയിൽ നിന്നാണ് 100 ലേറെ മരങ്ങൾ വെട്ടിമാറ്റിയത്. സ്ഥലത്തെ മരങ്ങൾ വെട്ടി നശിപ്പിച്ചതിന്‍റെ തെളിവായി സാറ്റലൈറ്റ് ചിത്രങ്ങളും വനംവകുപ്പ് പുറത്ത് വിട്ടു. മന്ത്രി ഈശ്വർ ഖണ്ഡ്രെ സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. സിനിമാ നിർമാതാക്കളോട് അടിയന്തരമായി വിശദീകരണം തേടിയതായും മന്ത്രി അറിയിച്ചു.

എന്നാൽ മരങ്ങൾ വെട്ടിയിട്ടില്ലെന്ന വാദവുമായി സിനിമാ നിർമാണക്കമ്പനി കെവിഎൻ പ്രൊഡക്ഷൻസ് രംഗത്തെത്തി. വനംവകുപ്പിന് വിശദമായ റിപ്പോർട്ട് നൽകുമെന്നും നിർമാതാവായ സുപ്രീത് വ്യക്തമാക്കി. എച്ച്എംടിയെച്ചൊല്ലി രാഷ്ട്രീയപ്പോര് കടുക്കുന്നതിനിടെയാണ് സർക്കാരിന്‍റെ പുതിയ നടപടി. എച്ച്എംടി അനധികൃതമായി ‘തട്ടിയെടുത്ത’ സർക്കാർ ഭൂമി തിരിച്ച് പിടിക്കുമെന്ന് കോൺഗ്രസ് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എച്ച്എംടിയെ നവീകരിക്കാനുള്ള തന്‍റെ ശ്രമങ്ങൾക്ക് തുരങ്കം വയ്ക്കാനാണ് സർക്കാർ ശ്രമമെന്നായിരുന്നു കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ ആരോപണം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments