മലയാളത്തിന്റെ പ്രിയനടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ പാര്‍വതിയുടെയും തന്റെ മകന്‍ ഷോണിന്റേയും വിവാഹത്തെക്കുറിച്ചുള്ള പി.സി ജോര്‍ജിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മേജര്‍ രവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.സി ജോര്‍ജ് മനസ് തുറന്നത്. പ്രണയിച്ചായിരുന്നു ഷോണും പാര്‍വതിയും വിവാഹം കഴിച്ചത്. പി.സിയുടെ വാക്കുകളിങ്ങനെ…
ലവ് ജിഹാദ് എന്ന് പറയണ്ട. എന്റെ മകന്‍ ജഗതിയുടെ മകളെ ആണ് വിവാഹം ചെയ്തിരിക്കുന്നത് എന്ന് പിസി ജോര്‍ജ് പറയുന്നു. പിന്നാലെ വിവാഹത്തിന് പിന്നിലെ കഥ അദ്ദേഹം തുറന്നു പറയുകയാണ്. ഒരു ദിവസം ഞാന്‍ വീട്ടില്‍ ഇരിക്കുമ്പോള്‍ ജഗതി എന്നെ ഫോണ്‍ ചെയ്തു. എനിക്ക് ഒന്ന് കാണണമായിരുന്നല്ലോ, എന്നാണ് ജഗതി പറയുന്നത്. കണ്ടിട്ട് ഉണ്ട് പരിചയം ഉണ്ടെന്നു അല്ലാതെ വലിയ ബന്ധങ്ങള്‍ ഇല്ലായിരുന്നു. ആ സമയം താന്‍ എംഎല്‍എ ആയിരുന്നു. പീരുമേടു നിന്നുമായിരുന്നു ജഗതി വിളിച്ചിരുന്നത്. കാണാം എന്നു പറഞ്ഞു. വൈകിട്ട് അഞ്ച്ആറ് മണിയായിരുന്നു സമയം നിശ്ചയിച്ചത്. വീട്ടിലേക്ക് വരുമ്പോള്‍ വിളിക്കാന്‍ പറഞ്ഞുവെന്നും പി.സി ജോര്‍ജ് പറയുന്നു.
സമയത്ത് തന്നെ ജഗതി എത്തി. എന്താ ചേട്ടാ അത്യാവശ്യം എന്ന് ചോദിച്ചപ്പോള്‍ എന്റെ മകളും നിങ്ങളുടെ മകനും തമ്മില്‍ പ്രേമത്തിലാണെന്ന് അദ്ദേഹം അറിയിച്ചു. വിവാഹം കഴിക്കും എന്നുണ്ടെങ്കില്‍ തകര്‍ക്കമില്ലെന്നും അല്ലെങ്കില്‍ ഇതിവിടെ വച്ച് നിര്‍ത്താന്‍ മകനെ ഉപദേശിക്കണമെന്ന് ജഗതി അറിയിച്ചുവെന്ന് പി.സി ജോര്‍ജ് പറയുന്നു. ഈ സമയം ഷോണ്‍ അവിടെയുണ്ടായിരുന്നു. താന്‍ ഷോണിനെ വിളിച്ച് കാര്യം തിരക്കുകയായിരുന്നു.
വിവാഹം കഴിക്കാനാണോ തീരുമാനം എന്ന് ചോദിച്ചപ്പോള്‍ അതെ എന്നായിരുന്നു ഷോണിന്റെ മറുപടി. ഇതോടെ താന്‍ കല്യാണത്തിന് ജഗതിയ്ക്ക് വാക്കു നല്‍കുകയായിരുന്നുവെന്നും പിസി ഓര്‍ക്കുന്നു. എന്നാല്‍ ക്ഷമിക്കണം രണ്ട് വര്‍ഷം കഴിഞ്ഞേ വിവാഹം നടത്താന്‍ ആഗ്രഹിക്കുന്നുള്ളൂവെന്നായിരുന്നു ജഗതിയുടെ വാക്കുകളെന്നും പി.സി ജോര്‍ജ് പറഞ്ഞു. ആ തീരുമാനത്തില്‍ ഷോണും ഓക്കെയായിരുന്നു. ഇതോടെ ജഗതി പോയി. പിന്നാലെ മരുമകളെ കാണാനായി ഉഷയെ താന്‍ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ടുവെന്നും വളരെ പെട്ടെന്നു തന്നെ അവള്‍ ഉഷയുമായി കൂട്ടായെന്നും പിസി ജോര്‍ജ് പറയുന്നു.
പിന്നീടുണ്ടായ കാര്യങ്ങളും പി.സി ജോര്‍ജ് പറയുന്നു. തന്നോട് മാധ്യമങ്ങള്‍ നിങ്ങളുടെ മകന്‍ ജഗതിയുടെ മകളുമായി ഒളിച്ചു പോയോ എന്ന് ചോദിച്ചു. നിങ്ങള്‍ വിവാഹം സമ്മതിക്കാതെ ഒളിച്ചു പോയി എന്നാണല്ലോ വാര്‍ത്ത കേള്‍ക്കുന്നത് എന്നും അവര്‍ ചോദിച്ചു. വന്ന വാര്‍ത്തയില്‍ ഇരുവരുടെയും ഫോട്ടോയും ഉണ്ടായിരുന്നുവെന്നാണ് പിസി പറയുന്നത്. ചോദ്യം കേട്ട ഉടനെ തന്നെ താന്‍ ഷോണിനെ ഫോണില്‍ വിളിക്കുകയും മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയുമായിരുന്നുവെന്നും പി.സി ജോര്‍ജ് പറയുന്നു. ഇതോടെ മകന്‍ വീട്ടിലുണ്ടെന്ന കാര്യം അവര്‍ക്ക് ബോധ്യമായെന്നും പിസി ജോര്‍ജ് പറയുന്നു. പിന്നാലെ പാര്‍വതിയുടെ മാമോദീസയെക്കുറിച്ചും പി.സി ജോര്‍ജ് മനസ് തുറക്കുന്നുണ്ട്.
ഞാന്‍ പിതാവിനെ കാണുകയും വിവാഹം നടത്താം എന്നേല്‍ക്കുകയും ചെയ്തു. ഉണ്ടാകുന്ന കുട്ടികളെ ക്രിസ്ത്യാനികള്‍ ആയി വളര്‍ത്തിക്കൊള്ളാം എന്ന് ഷോണ്‍ കത്ത് നല്‍കണം എനാണ് അച്ചന്‍ പറഞ്ഞത്. ആ സമയത്താണ് മാണിയച്ചന്‍ എന്നെ വിളിക്കുന്നത്.പാര്‍വതിയെ മാമോദ്ദീസ മുക്കണം എന്ന് പറഞ്ഞു ജഗതി തന്റെ പക്കല്‍ വന്നിരുന്നു, താമസിയാതെ ചെയ്യണം എന്ന് പറഞ്ഞേക്കുകയാണ് എന്ന് മാണിയച്ചന്‍ പറഞ്ഞു. പക്ഷേ ഇത് ഞാന്‍ അറിഞ്ഞ സംഭവം ആയിരുന്നില്ല ജഗതി എന്നോട് പറഞ്ഞിരുന്നില്ല. എന്നും പി.സി ജോര്‍ജ് ഓര്‍ക്കുന്നു.
കല്യാണം കഴിഞ്ഞാല്‍ എവിടെയാ താമസിക്കുന്നത് എന്ന് ജഗതി തന്നോട് ചോദിച്ചിരുന്നു. ഈരാറ്റുപേട്ടയില്‍ ആണ് എങ്കില്‍ പെണ്ണിനെ ക്രിസ്ത്യാനിയാക്കണം. ഇവിടെ ആണ് എങ്കില്‍ മതം മാറണ്ടായിരുന്നു, അല്ലെങ്കില്‍ തെമ്മാടിക്കുഴിയില്‍ എന്റെ കൊച്ചിനെ അടക്കേണ്ടി വരും എന്നും ജഗതി പറഞ്ഞുവെന്നും ആരും അറിയാതെയായിരുന്നു ജഗതി മകളുടെ മാമോദീസ നടത്തിയതെന്നും പി.സി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.