കോഴിക്കോട്: ചലച്ചിത്രസീരിയല്‍ താരം കോഴിക്കോട് ശാരദ (75) അന്തരിച്ചു. മെഡിക്കല്‍കോളജില്‍ റിട്ട. നഴ്‌സിങ് അസിസ്റ്റന്റ് ആയിരുന്നു. കുറച്ചുകാലമായി ചികിത്സയിലായിരുന്നു. വെള്ളിപറമ്പിലാണ് വീട്. മൃതദേഹം മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തില്‍.
അന്യരുടെ ഭൂമി എന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമയിലൂടെയാണ് കോഴിക്കോട് ശാരദ സിനിമയിലെത്തിയത്. അങ്കക്കുറിയെന്ന അടുത്ത സിനിമയില്‍ ജയന്റെയും ജയഭാരതിയുടെയും അമ്മയായി. കിളിച്ചുണ്ടന്‍ മാമ്പഴം, കുട്ടിസ്രാങ്ക്, മധുരരാജ തുടങ്ങി എണ്‍പതോളം വമ്പന്‍ഹിറ്റ് സിനിമകളിലെല്ലാം ശാരദ അഭിനയിച്ചിട്ടുണ്ട്. എലത്തൂര്‍ സ്വദേശിയാണെങ്കിലും കോഴിക്കോട് നഗരത്തിലാണ് ശാരദ വളര്‍ന്നത്. ശാരദയുടെ അമ്മ കോര്‍പറേഷനില്‍ ജീവനക്കാരിയായിരുന്നു.
നാടക – ചലച്ചിത്ര താരമായ എ.പി. ഉമ്മറാണ് ശാരദയുടെ ഭര്‍ത്താവ്. മെഡിക്കല്‍ കോളജില്‍ 27 വര്‍ഷം ജീവനക്കാരിയായിരുന്നു. ഉമ്മര്‍– ശാരദ ദമ്പതികള്‍ക്ക് 4 മക്കളാണ്. വെള്ളിപറമ്പ് ഇളയിടത്തുകാവ് ക്ഷേത്രത്തിനു സമീപം ശാരദാസ് എന്ന വീട്ടിലായിരുന്നു താമസം. കുറച്ചുനാളായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.