മുംബൈ: ബോളിവുഡ് നടി പൂനം പാണ്ഡയെ മര്‍ദിച്ച ഭര്‍ത്താവ് സാം ബോംബെ അറസ്റ്റില്‍. തന്നെ മര്‍ദിച്ചുവെന്ന് കാണിച്ച് നടി മുംബൈ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. തലയിലും മുഖത്തും കണ്ണിനും പരിക്കേറ്റ താരം ആശുപത്രിയില്‍ ചികിത്സയിലാണ്.
നേരത്തെയും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുമായി പൂനം പാണ്ഡെ രംഗത്തെത്തിയിരുന്നു. ചിത്രീകരണത്തിന് ഗോവയില്‍ പോയപ്പോള്‍ സാം ബോംബെ മര്‍ദിച്ചെന്നായിരുന്നു താരം അന്ന് ആരോപിച്ചത്.
ഇവരുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തുവെങ്കിലും പരാതി പിന്‍വലിച്ച് പൂനം തന്നെയാണ് ഇയാളെ പുറത്തുകൊണ്ടുവന്നത്.