ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടി ശാലു ചൗരസ്യക്കെതിരെ അജ്ഞാതന്റെ ആക്രമണം. അക്രമി നടിയുടെ മൊബൈല്‍ ഫോണ്‍തട്ടിയെടുത്ത് സ്ഥലം വിട്ടു. ഇയാളുമായുള്ള പിടിവലിക്കിടെ നടിക്ക് സാരമായി പരിക്കേറ്റു.
ശാലു ചൗരസ്യയെ അക്രമി പാറക്കല്ല് ഉപയോഗിച്ച് ആക്രമിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. നടിയുടെ തലയിലും മുഖത്തുമാണു പരുക്കേറ്റത്. തിങ്കളാഴ്ച രാവിലെ ഹൈദരാബാദിലെ കെ.ബി.ആര്‍ പാര്‍ക്കില്‍ വെച്ചാണ് മോഷണവും ആക്രമണവം അരങ്ങേറിയത്.
പ്രഭാത സവാരിക്കിറങ്ങിയതായിരുന്നു നടി. പാര്‍ക്കിലെ വാക്ക് വേയിലൂടെ നടക്കുന്നതിനിടെ ഒരാള്‍ നടിക്കു നേരെ നീങ്ങുകയായിരുന്നന്നു സംഭവ സ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞു. തുടര്‍ന്ന് നടിയുടെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്ത ശേഷം കടന്നുകളഞ്ഞു.
നടിയുടെ പരാതി പ്രകാരം ബഞ്ചാര ഹില്‍സ് പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയെ തടയാന്‍ ശ്രമിക്കുന്നതിനിടെയാണു നടിക്കു നിസ്സാര പരുക്കേറ്റതെന്നു പൊലീസ് അറിയിച്ചു. ശാലു ആശുപത്രിയില്‍ ചികിത്സ തേടി. സി.സി ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുകയാണെന്നും മോഷ്ടാവിനെ ഉടന്‍ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.