Tuesday, December 24, 2024

HomeCinemaകുറുപ്പിലെ ചാര്‍ളി ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് ടൊവീനോ

കുറുപ്പിലെ ചാര്‍ളി ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രമെന്ന് ടൊവീനോ

spot_img
spot_img

തന്റെ കരിയറില്‍ ഏറ്റവും പ്രിയപ്പെട്ടതും വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ‘കുറുപ്പി’ലെ ചാര്‍ളിയെന്ന് ടൊവീനോ തോമസ്. സുകുമാരക്കുറുപ്പിനാല്‍ കൊല്ലപ്പെട്ട ചാക്കോയുടെ ജീവിതത്തില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെട്ട കഥാപാത്രമാണ് ‘കുറുപ്പി’െല ചാര്‍ളി.

ചാര്‍ളി എന്ന കഥാപാത്രം ഒരുനിമിത്തം പോലെ തന്നിലേക്ക് വന്നതാണെന്നും ശ്രീനാഥ് രാജേന്ദ്രന്‍ കഥ പറയുന്ന വേളയില്‍ ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത തന്നിലൂടെയും കടന്നുപോയെന്ന് ടൊവിനോ കുറിച്ചു.

‘കുറുപ്പി’ലെ ചാര്‍ലിയാകാന്‍ ഞാന്‍ തീരുമാനിച്ചതിനു പിന്നില്‍ ചില കാരണങ്ങളുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ എന്നോട് തിരക്കഥ പറഞ്ഞുകഴിഞ്ഞപ്പോള്‍ മുതല്‍ ‘കുറുപ്പ്’ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. വളരെ കുറച്ച് സ്‌ക്രീന്‍ സമയമേ ഉണ്ടായിരുന്നുള്ളെങ്കിലും ഇതുപോലൊരു വലിയ സിനിമയില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക എന്നുള്ളത് വൈകാരികമായ ഒരനുഭവം കൂടിയായിരുന്നു.

ചാക്കോ കടന്നുപോയ ആ രാത്രിയുടെ ഭീകരത എന്നിലൂടെയും കടന്നുപോയി. ചാക്കോ ആ രാത്രിയില്‍ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടാകും എന്നാണ് ഞാന്‍ ചിന്തിച്ചത്. വളരെ വിചിത്രമായി തോന്നിയ കാര്യം, ഞാന്‍ ജനിക്കുന്നതിന് കൃത്യം 5 വര്‍ഷം മുമ്പ് 1984 ജനുവരി 21നാണ് ചാക്കോ കൊല്ലപ്പെട്ടത് എന്നുള്ളതാണ്.

ചാക്കോയുടെ കഥ എത്ര ഭീകരമാണെങ്കിലും അത് പറയാന്‍ വിധിക്കപ്പെട്ടത് എന്നിലൂടെയാണ് എന്ന് എനിക്ക് തോന്നി. ശ്രീ ഏട്ടന്‍ (ശ്രീനാഥ് രാജേന്ദ്രന്‍) മുതല്‍ ദുല്‍ഖര്‍ സല്‍മാന്‍ വരെയുള്ള ഏറ്റവും പ്രഗത്ഭരായ ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം ജോലി ചെയ്യുന്നതും കുറുപ്പിന്റെ ഭാഗമാകാനും നിങ്ങളോടൊപ്പം പ്രവര്‍ത്തിക്കാനും കഴിഞ്ഞതും ഒരു പരമമായ ബഹുമതി തന്നെയാണ്.

ചാക്കോയ്ക്കും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട കുടുംബത്തിനും എന്റെ സ്‌നേഹം അറിയിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും പ്രിയപ്പെട്ടതും വൈകാരികമായി ഏറെ വെല്ലുവിളി നിറഞ്ഞതുമായ കഥാപാത്രങ്ങളില്‍ ഒന്നായി ചാര്‍ലി എന്നും കൂടെ ഉണ്ടാകും. നിങ്ങളില്‍ ഒരാളായി എന്നെയും ഒപ്പം കൂട്ടിയതിന് വേഫെറര്‍ ഫിലിംസിന് നന്ദി !

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments