Tuesday, December 24, 2024

HomeCinemaലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടി; നടി സ്‌നേഹ പരാതി നല്‍കി

ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടി; നടി സ്‌നേഹ പരാതി നല്‍കി

spot_img
spot_img

ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ ചലച്ചിത്ര താരം സ്‌നേഹ രണ്ട് വ്യവസായികള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. 26 ലക്ഷം തട്ടിയെടുത്തെന്നാരോപിച്ചാണ് പരാതി. ചെന്നൈ കാനാതൂര്‍ പൊലീസ് സ്റ്റേഷനിലാണ് നടി പരാതി നല്‍കിയത്.

എക്‌സ്‌പോര്‍ട്ട് കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ലാഭവിഹിതം നല്‍കാമെന്ന് വാഗ്ദാനം നല്‍കി ഇവര്‍ കബളിപ്പിച്ചതായാണ് പരാതിയില്‍ പറയുന്നത്. ലാഭം നല്‍കാമെന്ന് വിശ്വസിപ്പിച്ച് 26 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയായിരുന്നു. ഇതുവരെ പണമൊന്നും തന്നില്ല. പണം തിരികെ ചോദിച്ചപ്പോള്‍ നിരസിക്കുക മാത്രമല്ല ഭീഷണിപ്പെടുത്തിയതായും നടി പരാതിയില്‍ പറഞ്ഞു.സ്‌നേഹയുടെ പരാതി സ്വീകരിച്ച പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ധനുഷിന്റെ പട്ടാസിലാണ് സ്‌നേഹ അവസാനമായി അഭിനയിച്ചത്. വെങ്കട്ട് പ്രഭു നായകനായ ഷോട്ട് ഭൂട്ട് 3 എന്ന കുട്ടികളുടെ ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിലടക്കം നിരവധി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ നായികയായി താരം അഭിനയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments