Tuesday, December 24, 2024

HomeCinemaസൂര്യയ്ക്ക് പിന്തുണയുമായി പാമ്പും എലികളുമായി ഗോത്രവിഭാഗം

സൂര്യയ്ക്ക് പിന്തുണയുമായി പാമ്പും എലികളുമായി ഗോത്രവിഭാഗം

spot_img
spot_img

ചെന്നൈ: ജയ് ഭീം സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച നടന്‍ സൂര്യ, സിനിമയുടെ സംവിധായകന്‍ എന്നിവര്‍ക്കെതിരെ നിരവധി കേസുകളും വിമര്‍ശനങ്ങളും തുടരുന്ന പശ്ചാത്തലത്തില്‍ സൂര്യയ്ക്ക് പിന്തുണയുമായി തമിഴ്നാട്ടിലെ ഗോത്രവിഭാഗം തെരുവില്‍ ഇറങ്ങിയിരിക്കുകയാണ്. അതും പാമ്പുകളെ കഴുത്തില്‍ അണിഞ്ഞും എലികളെ കൈകളില്‍ ഏന്തിയുമാണ് അവര്‍ പ്രകടനം നടത്തിയത്.

ജയ് ഭീമിലൂടെ ആദിവാസി ജനത അനുഭവിക്കുന്ന ദുരവസ്ഥ വ്യക്തമാക്കിയതിനാണ് ജനത താരത്തിന് നന്ദി അറിയിച്ചത്. തിങ്കളാഴ്ച മധുരൈ കലക്ട്രേറ്റിന് മുന്നിലായിരുന്നു സംഭവം. കാട്ടുനായകന്‍, ഷോളഗ, അടിയന്‍, കാണിക്കാര്‍ തുടങ്ങിയ ഗോത്രവിഭാഗത്തില്‍ പെട്ട അമ്പതോളം പേരാണ് ഒത്തുകൂടിയത്.

”ആദിവാസി സമൂഹങ്ങളുടെ നിലനില്‍പ്പും അവരുടെ ശോചനീയമായ ജീവിതാവസ്ഥയും ലോകത്തിന് മുന്നില്‍ തുറന്നുകാട്ടുകയാണ് സിനിമയിലൂടെ. അതിന് ആ നടനോട് ഞങ്ങള്‍ അങ്ങേയറ്റം നന്ദിയുള്ളവരാണ്” തമിഴ്‌നാട് ട്രൈബല്‍ നോമാഡ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ആര്‍ മുരുകന്‍ പറഞ്ഞു. വണ്ണിയാര്‍ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാരോപണത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടിലെ 20 ലക്ഷം വരുന്ന ആദിവാസികള്‍ നടനൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

നവംബര്‍ രണ്ടിനാണ് ജയ് ഭീം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്തത്. മികച്ച അഭിപ്രായം നേടിയതിനൊപ്പം ചിത്രം നിരവധി വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വണ്ണിയാര്‍ സമുദായത്തെ അപമാനിച്ചെന്നാരോപിച്ച് സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ.ജ്ഞാനവേല്‍ ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് വണ്ണിയാര്‍ സംഘം ആവശ്യപ്പെട്ടത്. അവര്‍ ഈ ആവശ്യത്തിനായി കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments