മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ദ്വിഭാഷ ചിത്രത്തില്‍ തമിഴ് നടി രമ്യ പാണ്ഡ്യനും. നടിയുടെ മലയാളത്തിലെ ആദ്യ ചിത്രം കൂടിയാണിത്.’നന്‍പകല്‍ നേരത്ത് മയക്കം’ എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ചിത്രീകരണം പഴനിയില്‍ പുരോഗമിക്കുന്നു.
‘മമ്മൂട്ടി കമ്പനി’ എന്ന പേരിലുള്ള പുതിയ നിര്‍മാണക്കമ്പനിയുടെ പേരിലാണ് നിര്‍മാണം. നര്‍മത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. ലിജോയും മമ്മൂട്ടിയും ചേര്‍ന്ന് നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ണമായും തമിഴ്‌നാട്ടിലാണ്.
മലയാളത്തിലും തമിഴിലുമായാണ് സിനിമ ഒരുക്കുന്നത്. രണ്ട് ഭാഷകളിലെയും പുതിയ താരങ്ങളായിരിക്കും അഭിനേതാക്കളായി എത്തുക. ഒപ്പം അശോകനും ഒരു വേഷത്തിലെത്തുന്നു.
പേരന്‍പും പുഴുവും ഷൂട്ട് ചെയ്ത തേനി ഈശ്വരാണ് കാമറ. ലിജോയുടെ കഥയില്‍ പ്രമുഖ കഥാകൃത്ത് എസ്. ഹരീഷാണ് തിരക്കഥ. തിയറ്റര്‍ റിലീസ് ആയി ചിത്രം പ്രദര്‍ശനത്തിനെത്തും. ലിജോ ചിത്രം പൂര്‍ത്തിയായതിനു ശേഷം സിബിഐ അഞ്ചാം ഭാഗത്തിലാകും മമ്മൂട്ടി അഭിനയിക്കുക.