Thursday, November 7, 2024

HomeCinemaനേരത്തെ 100 സിഗരറ്റ് വലിച്ചിരുന്നു; പുകവലിയിലൂടെയുണ്ടായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ഷാറൂഖ് ഖാന്‍

നേരത്തെ 100 സിഗരറ്റ് വലിച്ചിരുന്നു; പുകവലിയിലൂടെയുണ്ടായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് ഷാറൂഖ് ഖാന്‍

spot_img
spot_img

പുകവലി ശീലം ഉപേക്ഷിച്ചതിനെക്കുറിച്ച് ഷാറൂഖ് ഖാന്‍ തന്നെ മുമ്പൊരിക്കല്‍ വെളിപ്പെടുത്തിയിരുന്നു. പണ്ട് 100 സിഗരറ്റ് വരെ വലിച്ചിരുന്നുവെന്നും എന്നാല്‍ മക്കള്‍ മുതിര്‍ന്നതിന് ശേഷം ആ ശീലം ഉപേക്ഷിച്ചുവെന്നുമാണ് എസ്. ആര്‍.കെ അഭിമുഖത്തില്‍ പറഞ്ഞത്.

ഇപ്പോഴിതാ പുകവലിയിലൂടെ തനിക്കുണ്ടായ ആരോഗ്യപ്രശ്‌നത്തെക്കുറിച്ച് പറയുകയാണ് ഷാറൂഖ് ഖാന്‍. നടന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഫാന്‍സ് ക്ലബ് സംഘടിപ്പിച്ച പരിപാടിയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ‘ പെട്ടെന്ന് പുകവലി നിര്‍ത്തുകയാണ് ചെയ്തത്. ഇനി ഞാന്‍ സിഗിരറ്റ് വലിക്കില്ലെന്ന് ഉറപ്പിച്ചു. പുകവലി നിര്‍ത്തിയതിന് ശേഷം ചെറിയ രീതിയില്‍ ശ്വാസമുട്ട് അനുഭവപ്പെടാന്‍ തുടങ്ങി.ദൈവത്തിന്റെ അനുഗ്രഹത്താല്‍ അത് വളരെവേഗം ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല ആശ്വാസം തോന്നുന്നുണ്ട്’- ഷാറൂഖ് ഖാന്‍ പറഞ്ഞു.

നവംബര്‍ രണ്ടിനായിരുന്നു ഷാറൂഖ് ഖാന്റെ 59ാം പിറന്നാള്‍. വന്‍ ആഘോഷപരിപാടികളായിരുന്നു കിങ് ഖാന്റെ വസതിയായ മന്നത്തില്‍ സംഘടിപ്പിച്ചത്. ഭാര്യ ഗൗരി ഖാനും മകള്‍ സുഹാനയുമായിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. പിന്നീട് തന്റെ പിറന്നാള്‍ സ്‌പെഷലാക്കിയ ആരാധകര്‍ക്ക് നടന്‍ സോഷ്യല്‍ മീഡിയയിലൂടെ നന്ദി അറിയിക്കുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments