Thursday, November 7, 2024

HomeCinemaവീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സതീഷ് പോൾ: ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

വീണ്ടും ഇൻവെസ്റ്റിഗേഷൻ ത്രില്ലറുമായി സതീഷ് പോൾ: ‘എസെക്കിയേൽ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ

spot_img
spot_img

ഇൻവെസ്റ്റിഗേഷൻ ത്രില്ലറുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകൻ പ്രൊഫസർ സതീഷ് പോൾ സ്വന്തം തിരക്കഥയിൽ ഒരുക്കുന്ന മിസ്റ്ററി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘എസെക്കിയേൽ’ ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. നിർമാതാക്കളായ ഡോ. ടൈറ്റസ് പീറ്റർ, ജി കെ പൈ, സംവിധായകൻ സതീഷ് പോൾ, ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ ചേർന്നാണ്‌ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവർത്തകരും, താരങ്ങളും സോഷ്യൽ മീഡിയയിയിൽ ചിത്രത്തെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്.

സാധാരണയിൽ നിന്നും വ്യത്യസ്തമായി, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഏറെ നിഗൂഢതകൾ നിറഞ്ഞ ഒരു അന്വേഷണ ദൗത്യത്തിന്റെ കഥയാണ്‌ എസെക്കിയേലിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നതെന്ന് സംവിധായകൻ സതീഷ് പോൾ പറഞ്ഞു. പ്രീ പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ ചിത്രം ഡിസംബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും.

പുതുമുഖങ്ങളെ അണി നിരത്തിക്കൊണ്ട്, ഓൾ സ്മൈൽസ് ഡ്രീം മൂവീസും, പൈ മൂവീസും ചേർന്നാണ്‌ ‘എസെക്കിയേൽ’ നിർമ്മിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടാവും ‘എസെക്കിയേൽ’ ന്റെ നിർമ്മാണമെന്ന് നിർമ്മാതാവ് ടൈറ്റസ് പീറ്റർ വെളിപ്പെടുത്തി. പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലും എ ഐ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്ന മലയാളത്തിലെ ആദ്യ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായിരിക്കും ‘എസെക്കിയേൽ’.

യുവത്വത്തിന്റെ കഥ പറയുന്ന എസെക്കിയേലിൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തുക വഴി, ചലചിത്ര മേഖലയിലേയ്ക്ക് കടന്നു വരുന്ന പുതുതലമുറക്ക് ആവേശവും ആത്മവിശ്വാസവും നൽകാനാവുമെന്ന് കരുതുന്നതായി അദ്ദേഹം പറഞ്ഞു.

ഫിംഗർപ്രിന്റ്, കാറ്റു വിതച്ചവർ, ഗാർഡിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രൊഫസർ സതീഷ് പോൾ ഒരുക്കുന്ന ചിത്രമാണ്‌ ‘എസെക്കിയേൽ’. പുതുമുഖങ്ങളടക്കം നിരവധി താരങ്ങളെ അണി നിരത്തി ഒരുക്കുന്ന ‘എസെക്കിയേൽ’ 2025 പകുതിയോടെ തീയറ്ററിലെത്തും.

പീറ്റർ ടൈറ്റസ്, ചൈതന്യ ഹേമന്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ, ഡോ. വ്രിഷാലി, ലതദാസ്, തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നു. ആദർശ് പ്രമോദ് ക്യാമറ ചെയ്യുന്ന ചിത്രത്തിൽ വിജി അബ്രഹാം എഡിറ്റിംഗ് നിർവഹിക്കും. വി എഫ് എക്സ് – അനൂപ് ശാന്തകുമാർ, സംഗീതം – പശ്ചാത്തല സംഗീതം ഡോ. വിമൽ കുമാർ കാളിപുറയത്ത്, പ്രൊഡക്ഷൻ ഡിസൈൻ സുശാന്ത്, വരികൾ – ഡോ. ഉണ്ണികൃഷ്ണൻ വർമ, ഡോ. ജിമ്മി ജെ തോമസ്, സാബു ജോസഫ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments