Friday, November 22, 2024

HomeCinemaനിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

നിർമാതാവ് സാന്ദ്രാ തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി

spot_img
spot_img

കൊച്ചി: സിനിമാ നിർമാതാവ് സാന്ദ്രാ തോമസിനെ നിർമാതാക്കളുടെ സംഘടനയായ കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പുറത്താക്കി. അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്ക്കെതിരെ, ഹേമാ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ സാന്ദ്ര പരാതി നൽകിയിരുന്നു. പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് സാന്ദ്രയെ പുറത്താക്കിയത്.

ഒരാഴ്ച മുമ്പ് ചേർന്ന സംഘടനയുടെ എക്സിക്യൂട്ടിവ് യോഗത്തിലാണ് സാന്ദ്രാ തോമസിനെ പുറത്താക്കുന്നത്. ഈ നടപടി മാധ്യമങ്ങളെ അറിയിക്കാതെ സംഘടന മുന്നോട്ടുപോകുകയായിരുന്നു. സംഘടനയ്‌ക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചെന്നും മാധ്യമങ്ങളിലൂടെ അംഗങ്ങളെ താഴ്ത്തിക്കെട്ടിയെന്നും ഇവർ പറയുന്നു. സാന്ദ്രയ്ക്കെതിരെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്. അസോസിയേഷൻ ഭാരവാഹികൾക്കെതിരെ സാന്ദ്ര നൽകിയത് വ്യാജ കേസെന്നും ഇവർക്കെതിരെ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ സംഘടന ആവശ്യപ്പെടുന്നു.

നേരത്തെ, ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെതിരെ ഗുരുതര ആരോപണങ്ങളുമായി സാന്ദ്രാ തോമസ് രംഗത്തെത്തിയിരുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പൊളിച്ച് പണിയണമെന്നും സിനിമാ മേഖലയിലെ സ്ത്രീകളെ കളിയാക്കുന്ന സമീപനമാണ് അസോസിയേഷനുള്ളതെന്നും ഇത്തരം പ്രഹസനങ്ങളിൽ നിന്ന് സംഘടന മാറിനിൽക്കണമെന്നും ആവശ്യപ്പെട്ട് സംഘടനക്ക് കത്തുനൽകിയിരുന്നു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ സംഘടന വലിയ മൗനം പാലിച്ചുവെന്നും ചിലരുടെ വ്യക്തി താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി മാത്രമാണ് സംഘടന നിലകൊള്ളുന്നതെന്നും സാന്ദ്ര തുറന്നുപറഞ്ഞിരുന്നു. പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഫിയോക്കിന് വേണ്ടി നിലനില്‍ക്കുന്നു എന്നും പ്രശ്‌നം പരിഹരിക്കാന്‍ വിളിച്ച ശേഷം താന്‍ അപമാനിക്കപ്പെട്ടുവെന്നും സാന്ദ്ര പറയുന്നു. ആ മാനസികാഘാതത്തില്‍ നിന്ന് ഇപ്പോഴും പൂര്‍ണമായി മോചിതയായിട്ടില്ലെന്നും തനിക്കുണ്ടായ ദുരനുഭവം അസോസിയേഷനിലെ പല ഭാരവാഹികളെയും വിളിച്ചറിയിച്ചിട്ടും യാതൊരു നടപടിയോ പരിഹാരമോ ഈ കത്തെഴുതുന്ന നിമിഷം വരെ ഉണ്ടായിട്ടില്ലെന്നും സാന്ദ്ര വ്യക്തമാക്കിയിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments