Thursday, November 21, 2024

HomeCinemaഅന്താരാഷ്ട്ര ചലച്ചിത്രമേള: മലയാള ചിത്രം 'ആടുജീവിത'വും മത്സര വിഭാഗത്തില്‍

അന്താരാഷ്ട്ര ചലച്ചിത്രമേള: മലയാള ചിത്രം ‘ആടുജീവിത’വും മത്സര വിഭാഗത്തില്‍

spot_img
spot_img

ഗോവ: ബ്ലെസ്സി സംവിധാനം ചെയ്ത മലയാള ചലച്ചിത്രം ‘ആടുജീവിതം’ ഉള്‍പ്പെടെ 15 സിനിമകള്‍ 55-ാമത് ഇന്ത്യ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ സുവര്‍ണ്ണ മയൂരത്തിനായി മത്സരിക്കും. ഇതില്‍ ‘ആടുജീവിതം’ ഉള്‍പ്പെടെ മൂന്ന് ഇന്ത്യന്‍ സിനിമകളും ഉള്‍പ്പെടുന്നു. തനത് വീക്ഷണം, പ്രമേയം , കലാപരത എന്നിവ ഈ ഓരോ ചിത്രത്തിന്റെയും സവിശേഷതയാണ്.

സൗദി അറേബ്യയിലെ കഠിനമായ മരുഭൂമിയില്‍ അതിജീവിക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയുടെ യഥാര്‍ത്ഥ കഥയാണ് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവായ മലയാളി സംവിധായകന്‍ ബ്ലസി ആടുജീവിതത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഗള്‍ഫിലെ മലയാളി കുടിയേറ്റ തൊഴിലാളിയായ നജീബിന്റെ യഥാര്‍ത്ഥ ജീവിത കഥയെ ആസ്പദമാക്കി നോവലിസ്റ്റ് ബെന്യാമിന്‍ രചിച്ചതും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതുമായ മലയാളം നോവല്‍ ആടുജീവിതത്തിന്റെ അവലംബിത കഥയാണ് ബ്ലെസ്സിയുടെ ഈ സിനിമ. ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലുള്ള കുടിയേറ്റം, അതിജീവനം, മനുഷ്യമനസ്സ് എന്നീ പ്രമേയങ്ങളുടെ പിടിമുറുക്കം നിറഞ്ഞ നാടകീയത ഈ ചിത്രം അനാവരണം ചെയ്യുന്നു.

ഇന്ത്യയില്‍ നിന്നും ‘ആടുജീവിത’ത്തിനെ കൂടാതെ ഹിന്ദി ചിത്രമായ ‘ആര്‍ട്ടിക്കിള്‍ 370’ , മറാത്തി ചിത്രമായ ‘റാവ്‌സാഹെബ്’ എന്നീ ചലച്ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്ളത്.

ഇറാനിയന്‍ ചിത്രമായ ‘ഫിയര്‍ ആന്‍ഡ് ട്രംബ്ലിങ്’ , ടര്‍ക്കിഷ് ചിത്രമായ ‘ഗുലിസര്‍’ , ഫ്രഞ്ച് ചിത്രമായ ‘ഹോളി കൗ’, സ്പാനിഷ് ചിത്രമായ ‘അയാം നിവന്‍ക’ , ജോര്‍ജിയ-യുഎസ്എ സംയുക്ത ചിത്രം ‘പനോപ്റ്റിക്കോണ്‍’ , സിംഗപ്പൂര്‍ ചിത്രം ‘പിയേഴ്‌സ’് , ടുണീഷ്യന്‍ ചിത്രം ‘റെഡ് പാത്ത’് , കനേഡിയന്‍ ഫ്രഞ്ച് ചിത്രം ‘ഷെപ്പെര്‍ഡ’് , റൊമാനിയന്‍ ചിത്രം ‘ദി ന്യൂ ഇയര്‍ ദാറ്റ് നെവര്‍ കെയിം’ ,ലിത്വാനിയന്‍ ചിത്രം ‘ടോക്‌സിക്’ , ചെക്ക് റിപ്പബ്ലിക്കിന്റെ ‘വേവ്‌സ’ ്,ടുണീഷ-്യകാനഡ സംയുക്ത ചിത്രം ‘ഹു ഡു ഐ ബിലോങ്ങ് ടു’ എന്നിവയാണ് മത്സരവിഭാഗത്തിലെ അന്താരാഷ്ട്ര ചിത്രങ്ങള്‍.

പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും നടനുമായ അശുതോഷ് ഗവാരിക്കര്‍ അധ്യക്ഷനായ ജൂറിയില്‍, സിംഗപ്പൂരിലെ പ്രശസ്ത സംവിധായകന്‍ ആന്റണി ചെന്‍, ബ്രിട്ടീഷ് അമേരിക്കന്‍ നിര്‍മ്മാതാവ് എലിസബത്ത് കാള്‍സണ്‍, പ്രശസ്ത സ്പാനിഷ് ചലച്ചിത്ര നിര്‍മ്മാതാവായ ഫ്രാന്‍ ബോര്‍ജിയ, പ്രശസ്ത ഓസ്‌ട്രേലിയന്‍ ഫിലിം എഡിറ്ററായ ജില്‍ ബില്‍കോക്ക് എന്നിവര്‍ ഉള്‍പ്പെടുന്നു .മികച്ച സിനിമ, മികച്ച സംവിധായകന്‍, മികച്ച അഭിനേതാവ് (പുരുഷന്‍), മികച്ച അഭിനേതാവ് (സ്ത്രീ), പ്രത്യേക ജൂറി പുരസ്‌കാരം എന്നിവയുള്‍പ്പെടെയുള്ള വിഭാഗങ്ങളിലെ വിജയികളെ ഈ ജൂറി ഒരുമിച്ച് നിര്‍ണ്ണയിക്കും. വിജയിക്കുന്ന ചിത്രത്തിന് മേളയുടെ ഉന്നത പുരസ്‌കാരവും 40 ലക്ഷം രൂപ സമ്മാനവും ലഭിക്കും.

വ്യത്യസ്ത പ്രമേയങ്ങളിലും ഭാവങ്ങളിലും ഉള്ള മത്സര വിഭാഗത്തിലെ ഈ വര്‍ഷത്തെ ചിത്രങ്ങള്‍ അജ്ഞാതമായ പ്രദേശങ്ങളിലേക്കു പ്രേക്ഷകരെ നയിക്കുന്നവയും, നമ്മുടെ ധാരണകളെ വെല്ലുവിളിക്കുന്ന പുതുശബ്ദങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നവയുമാണ്.

ഈ വര്‍ഷം മത്സര വിഭാഗത്തിലുള്ള 15 സിനിമകളില്‍ 9 എണ്ണം സംവിധാനം ചെയ്തത് പ്രതിഭാശാലികളായ വനിതാ സംവിധായകരാണ് എന്നതിനാല്‍, ഈ വര്‍ഷത്തെ ചലച്ചിത്രമേള, വനിതാ സിനിമാ നിര്‍മ്മാതാക്കളുടെ ആഘോഷം കൂടിയാണെന്ന് എടുത്തുപറയാം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments