Wednesday, April 2, 2025

HomeCinemaസൗദി അറേബ്യയിൽ ഫാഷൻ ഷോ; റാംപിൽ തിളങ്ങിയത് ജെന്നിഫർ ലോപ്പസ് അടക്കം ഹോളിവുഡ് സുന്ദരിമാർ

സൗദി അറേബ്യയിൽ ഫാഷൻ ഷോ; റാംപിൽ തിളങ്ങിയത് ജെന്നിഫർ ലോപ്പസ് അടക്കം ഹോളിവുഡ് സുന്ദരിമാർ

spot_img
spot_img

ഹോളിവുഡിൽ താരസുന്ദരിമാർ അണിനിരന്ന ഒരു അത്യുഗ്രൻ ഫാഷൻ ഷോയ്ക്ക് കഴിഞ്ഞദിവസം സൗദി അറേബ്യയിലെ റിയാദ് സാക്ഷിയായി.’1001 സീസൺസ് ഓഫ് എലീ സാബ് ഇവൻ്റ്’വേദിയിൽ ഹോളിവുഡ് മുൻനിര സെലിബ്രിറ്റികൾ ഫാഷൻറെയും സംഗീതത്തിൻ്റെയും മിന്നുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പ്രമുഖ ലെബനീസ് ഡിസൈനറായ എലീ സാബിന്റെ കരിയറിലെ 45-ാം വാർഷികത്തിന്റെ ഭാഗമായാണ് സൗദി അറേബ്യയിൽ ഫാഷൻ ഷോ സംഘടിപ്പിച്ചത്. കാണികളെ വിസ്‌മരിപ്പിച്ചുകൊണ്ട് വേദിയിൽ ഹോളിവുഡ് റാണിമാരായ ജെന്നിഫർ ലോപ്പസ്, സെലിൻ ഡിയോൺ, കാമില കാബെല്ലോ തുടങ്ങിയവർ നിറഞ്ഞാടി.

ബെൻ അഫ്‌ലെക്കുമായുള്ള വിവാഹമോചനത്തിന് ശേഷം ജെന്നിഫർ ലോപ്പസ് തിരികെയെത്തിയ വേദിയായിരുന്നു എലീ സാബ് ഇവൻ്റ്.എലീ സാബിന്റെ മിന്നും ഡിസൈനും താരത്തിന്റെ സൗന്ദര്യയും ഒത്തിണങ്ങിയപ്പോൾ ജെന്നിഫർ ലോപ്പസ് ആരാധകമനം കവർന്നു . താരത്തിന്റെ എക്കാലത്തെയും ഹിറ്റുകളായി “ഓൺ ദി ഫ്ലോർ”, “ലെറ്റ്സ് ഗെറ്റ് ലൗഡ്”, “വെയ്റ്റിംഗ് ഫോർ ടുനൈറ്റ്” എന്നിവയുൾപ്പെടെയുള്ള ഗാനങ്ങൾ ജെന്നിഫർ വേദിയിൽ അവതരിപ്പിച്ചു.

സ്വർണനിറത്തിലുള്ള തിളങ്ങുന്ന ഗൗൺ ധരിച്ചാണ് സെലിൻ ഡിയോൺ റാംപിൽ എത്തിയത്.ഇവന്റിന് ശേഷമുള്ള താരത്തിന്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗം സൃഷ്ടിക്കുകയാണ്. “ദി പവർ ഓഫ് ലവ്”, “ഐ ആം ലൈവ്” എന്നി ഗാനങ്ങൾ ഗായിക ആരാധകർക്കായി വേദിയിൽ അവതരിപ്പിച്ചു.കാമില കാബെല്ലോ തന്റെ ചടുലമായ നൃത്തചുവടുകൾകൊണ്ടും ആലാപനചാരുതയിലും വേദി കീഴടക്കി.താരത്തിന്റെ ഹിറ്റ് ഗാനമായ “ഹവാന” ആലപിച്ചുകൊണ്ടാണ് കാമില വേദിയിലെത്തിയത്.

2002ൽ മികച്ച നടിക്കുള്ള ഓസ്‌കാർ നേടിയപ്പോൾ ധരിച്ചിരുന്ന ഐക്കോണിക് ഗൗൺ അണിഞ്ഞുകൊണ്ടാണ് ഹാലി ബെറി റൺവേയിൽ എത്തിയത് .22 വർഷം മുമ്പ് ഇതേ ദിവസമാണ് താൻ ഓസ്കാർ ഏറ്റുവാങ്ങിയെതെന്ന് താരം വേദയിൽ പറഞ്ഞു. റാംപ് വാക്കിന് ശേഷം മുൻനിരയിൽ തന്നെ താരം സ്ഥാനം ഉറപ്പിച്ചിരിന്നു.അതിമനോഹരമായ 300 എലീ സാബ് ഡിസൈനുകൾ പ്രദർശിപ്പിച്ചതിന് ശേഷമാണ് ആ മനോഹര സായാഹ്നത്തിന് റിയാദ് വിടനൽകിയത് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments