Thursday, November 21, 2024

HomeCinemaഅഭ്യൂഹങ്ങള്‍ തെറ്റ്: റഹ്മാന്‍–സൈറ വേര്‍പിരിയലിന് കാരണം മോഹിനിഅല്ലെന്ന് അഭിഭാഷക

അഭ്യൂഹങ്ങള്‍ തെറ്റ്: റഹ്മാന്‍–സൈറ വേര്‍പിരിയലിന് കാരണം മോഹിനിഅല്ലെന്ന് അഭിഭാഷക

spot_img
spot_img

നീണ്ട വര്‍ഷത്തെ ദാമ്പത്യത്തിനൊടുവില്‍ എ.ആര്‍ റഹ്മാനുമായി പിരിയുകയാണെന്ന് സൈറ ബാനു വെളിപ്പെടുത്തിയതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. റഹ്മാന്‍– സൈറ വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ റഹ്മാന്‍റെ ട്രൂപ്പിലെ ബേസ് ഗിത്താറിസ്റ്റായ മോഹിനി ഡേയും താന്‍ ഭര്‍ത്താവുമായി വേര്‍പിരിയല്‍ പ്രഖ്യാപിച്ചു. ഇതോടെ ഇരുവരുടെയും പേരുകള്‍ ചേര്‍ത്ത് സമൂഹ മാധ്യമങ്ങളില്‍ പലവിധത്തില്‍ പ്രചരിക്കുകയായിരുന്നു.

എന്നാല്‍ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൈറയുടെ വേര്‍പിരിയലിന് ഇതല്ല കാരണമെന്നുമാണ് അഭിഭാഷക വന്ദന ഷാ പ്രതികരിച്ചത്. ‘വേര്‍പിരിയല്‍ തീരുമാനം പൂര്‍ണമായും അവര്‍ ഇരുവരുടെയും മാത്രമായിരുന്നു. നിലവില്‍ പുറത്തുവരുന്നത് അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വൈകാരികബന്ധത്തിന് കൂട്ടിച്ചേര്‍ക്കാനാവാത്ത ഉലച്ചില്‍ സംഭവിച്ചതിനാല്‍ പിരിയുന്നുവെന്നായിരുന്നു സൈറ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്.

29കാരിയായ മോഹിനി കൊല്‍ക്കത്ത സ്വദേശിയാണ്. ഗാന്‍ ബംഗ്ലയുടെ ‘വിന്‍ഡ് ഓഫ് ചെയ്ഞ്ചില്‍ മോഹിനിയുണ്ടായിരുന്നു. റഹ്മാനൊപ്പം വിവിധ രാജ്യങ്ങളിലായി നാല്‍പതോളം ഷോകള്‍ മോഹിനി ചെയ്തിട്ടുണ്ട്. സംഗീതജ്ഞനായ ഭര്‍ത്താവ് മാര്‍ക് ഹാര്‍ത്സച്ചുമായി പിരിയുകയാണെന്ന് സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് മോഹിനി വ്യക്തമാക്കിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments