ജനപ്രീതിയില്‍ വമ്പന്‍മാരെയെല്ലാം പിന്നിലാക്കി തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസ് ഒന്നാം സ്ഥാനത്ത്. പ്രമുഖ മീഡിയ റിസർച്ച് ആൻഡ് അനലിറ്റിക്‌സ് സ്ഥാപനമായ ഓർമാക്‌സ് മീഡിയയുടെ ഒക്ടോബറിലെ പട്ടികയിലാണ് നടൻ ഷാരൂഖിനെയും വിജയ്‌യെയും സല്‍മാനെയുമെല്ലാം പിന്നിലാക്കി ഒന്നാമതെത്തിയത്. രണ്ടാം സ്ഥാനത്ത് വിജയ് ആണ്. ഷാരൂഖ് മൂന്നാം സ്ഥാനത്താണ്. നടന്‍മാരുടെ പട്ടികയില്‍ പിന്നാലെ ജൂനിയർ എൻടിആർ, അജിത് കുമാർ, അല്ലു അർജുൻ, മഹേഷ് ബാബു, സൂര്യ, രാം ചരൺ, സൽമാൻ ഖാൻ എന്നിവരാണ്.
തെന്നിന്ത്യന്‍ താരങ്ങളുടെ മുന്നേറ്റമാണ് ഇത്തവണ കാണാനാവുന്നത്. രണ്ട് ബോളിവുഡ് താരങ്ങള്‍ മാത്രമാണ് ഈ പട്ടികയില്‍ ഇടം നേടിയത്. ജനപ്രിയ നടിമാരുടെ പട്ടികയിൽ സാമന്തയാണ് ഒന്നാമത്. തൊട്ടുപിന്നാലെ ബോളിവുഡ് താരം ആലിയ ഭട്ടുണ്ട്.
സെപ്റ്റംബർ മാസത്തെ പട്ടികയിൽ നാലാം സ്ഥാനത്തായിരുന്ന നയൻതാര ഒരു സ്ഥാനം ഉയര്‍ത്തിയിട്ടുണ്ട്. തൊട്ടുപിന്നിൽ തെന്നിന്ത്യൻ നായിക തൃഷയുമുണ്ട്. ശ്രദ്ധ കപൂര്‍, സായ് പല്ലവി എന്നിവരാണ് പിന്നാലെയുള്ളത്. പുഷപ 2 ഉൾപ്പടെ നിരവധി ബിഗ് ബജറ്റ് സിനിമകളുടെ ഭാഗമായ രശ്‌മിക മന്ദാന ഒമ്പതാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്. കരിഷ്മ കപൂറാണ് പത്താമത്തെ സ്ഥാനത്ത്.