Tuesday, December 24, 2024

HomeCinemaകാത്തിരിക്കുന്ന 'മിന്നല്‍ മുരളി'യുടെ ബോണസ് ട്രെയ്ലര്‍ പുറത്ത്‌

കാത്തിരിക്കുന്ന ‘മിന്നല്‍ മുരളി’യുടെ ബോണസ് ട്രെയ്ലര്‍ പുറത്ത്‌

spot_img
spot_img

കൊച്ചി: സിനിമാപ്രേമികള്‍ കാത്തിരിക്കുന്ന ടൊവിനോ തോമസ് നായകനായി എത്തുന്ന ‘മിന്നല്‍ മുരളി’യുടെ ബോണസ് ട്രെയ്ലര്‍ നെറ്റ്ഫ്ളിക്സ് പുറത്തിറക്കി. ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡയറക്റ്റ് ഒ.ടി.ടി റിലീസ് ആയി നെറ്റ്ഫ്ളിക്സിലൂടെയാണ് പ്രേക്ഷകരിലേക്ക് ക്രിസ്മസ് റിലീസായി എത്തുന്നത്. നേരത്തെ എത്തിയ ട്രെയ്ലര്‍, ടീസര്‍ അടക്കമുള്ള പബ്ലിസിറ്റി മെറ്റീരിയലുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന സിനിമ കൂടിയാണ്. കേരളത്തിലെ ഒരു ചെറുപട്ടണത്തില്‍ സാധാരണ ജീവിതം നയിച്ചുവരുന്ന മുരളി എന്ന ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന ചില അസ്വാഭാവികതകളിലൂന്നിയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് രചന. ഛായാഗ്രഹണം സമീര്‍ താഹിര്‍. സംഗീതം ശാന്‍ റഹ് മാന്‍. വീകെന്‍ഡ് ബ്ലോക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോള്‍ നിര്‍മിച്ചിരിക്കുന്ന ചിത്രം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments