മുംബൈ: ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറക്കും കോവിഡ് സ്ഥിരീകരിച്ചുവെന്ന് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍. ഇരുവരും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്ന് ബൃഹാന്‍ മുംബൈ കോര്‍പ്പറേഷന്‍ അധികൃതര്‍ പറഞ്ഞു. ഇരുവരുടേയും സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവര്‍ ഉടന്‍ പരിശോധന നടത്തണമെന്നും കോര്‍പ്പറേഷന്‍ നിര്‍ദേശിച്ചു.
കരീനയും അമൃതയും ഇപ്പോള്‍ വീട്ടുനിരീക്ഷണത്തിലാണെന്ന് അസിസ്റ്റന്റ് കമീഷണര്‍ വിനായക് പറഞ്ഞു. അതേസമയം, ഇരുവരും നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞയാഴ്ച കരീനയും അമൃതയും മലേക അറോറ, കരീഷ്മ കപൂര്‍, പൂനം ദമാനിയ എന്നിവര്‍ക്കൊപ്പം ക്രിസ്മസ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
കരണ്‍ ജോഹറിന്റെ വസതയില്‍ അര്‍ജുന്‍ കപൂറും അലിയ ഭട്ടും ഉള്‍പ്പടെ പങ്കെടുത്ത പാര്‍ട്ടിയും കരീനയുടേയും അമൃതയുടേയും സാന്നിധ്യമുണ്ടായിരുന്നു. ഈ പാര്‍ട്ടികളില്‍ പങ്കെടുത്ത ആളുകള്‍ എത്രയും പെട്ടെന്ന് കോവിഡ് പരിശോധന നടത്തണമെന്നാണ് നിര്‍ദേശം.