ജയന്‍ കൊടുങ്ങല്ലൂര്‍
റിയാദ്: കടം വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും ഇടയില്‍ നിന്നവരുടെ മാനസിക സംഘര്ഷം പ്രമേയമാക്കി ‘കടം’ ഷോര്‍ട്ട് ഫിലിം പ്രകാശനം ചെയ്തു. അത്തറും ഖുബ്ബൂസുമെന്ന യൂടൂബ് ചാനലില്‍ കടം ഹൃസ്വ ചിത്രത്തിന്റെ പ്രകാശനം ഡോ. ഷിബു മാത്യൂ നിര്‍വ്വഹിച്ചു.
മലാസ് അല്‍ മാസ് ഓഡിറേറാറിയത്തില്‍ നടന്ന ചടങ്ങില്‍ ഷാജു വാലപ്പന്‍, റഹ്മാന്‍ മുനമ്പത്ത്, കുഞ്ഞി കുമ്പള, സുലൈമാന്‍ ഊരകം, നാസര്‍ കാരന്തൂര്‍, സക്കീര്‍ ഷാലിമാര്‍, നസീര്‍ ഖാന്‍ തുടങ്ങി റിയാദിലെ സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഈ കഥയിലെ ഏതെങ്കിലുമൊക്കെ സാഹചര്യങ്ങളിലൂടെ നാമോരോരു ത്തരും കടന്നുപോയിട്ടുണ്ടാകാം. പലരും പല കാരണങ്ങള്‍കൊണ്ട് കടമെന്ന മായാലോകത്തിലേക്ക് എത്തപെടുന്നു. സൗദിയിലെ മലയാളി കളുടെ പ്രവാസത്തിനിടയിലെ വിവിധ മുഹൂര്ത്തങ്ങളി ലൂടെയാണ് കടം പറയുന്ന കഥ വികസിക്കുന്നത്.
പണം കടം വാങ്ങിയ ആള്‍ മടക്കി നല്കാന് അവധി ചോദിക്കുന്നു. അവധി കഴിയുന്നതോടെ ഫോണില് പോലും കിട്ടാതെയാകുന്നു. ഇതോടെ സുഹൃത്തിന് സഹായം ചെയ്യാന് ഇടനിലക്കാരനായ നിന്ന ഫൈസല് എന്ന ക്യാപാത്രം കടുത്ത ഡിപ്രഷന് ഇരയാകുന്നത് ഉള്‍പ്പടെ പ്രവാസ ജീവിതത്തിലെ യാഥാര്ത്ഥ്യങ്ങളാണ് ചിത്രം പങ്കുവെക്കുന്നത്.
തീര്‍ത്തും മൊബൈല്‍ ഫോണിലാണ് ചിത്രീകരണം പൂര്ത്തിയാക്കി യത്. റിയാദ് നഗരത്തിലും പരിസര പ്രദേശങ്ങളിലു മായിരുന്നു ചിത്രീകരണം. പ്രധാനകഥാപാത്രം ഫൈസലിനെ അവതരിപ്പിച്ചത് ഷംനാദ് കരുനാഗപ്പള്ളി ആണ്. റിയാദിലെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരായ ഷിഹാബ് കൊട്ടുകാട്, മജീദ് ചിങ്ങോലി, നിസാര്‍ പള്ളിക്കശ്ശേരില്‍, സാദിഖ്, മജീദ് മൈത്രി, സുരേഷ് ശങ്കര്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അബ്ബാസ് വി കെ കെ എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍.
പുതുമുഖങ്ങളെ അണിനിരത്തി മാഗ്‌നം ഓപസ് മീഡിയയുടെ ബാനറില്‍ നിര്‍മിച്ച ചിത്രത്തിന്റെ രചന, സംവിധാനം, നിര്മ്മാണം, എഡിറ്റിംഗ് എന്നിവ ഷംനാദ് കരുനാഗപ്പള്ളി നിര്‍വഹിച്ചു. മൊബൈല്‍ ഫോണ്‍ ക്യാമറ മുഹമ്മദ് ഷെഫീഖ്, ഷംനാദ് കരുനാഗപ്പള്ളി, സാദിഖ്, നിസാര്‍ പള്ളിക്കശേരില്‍, ഷമീര്‍ ബാബു തുടങ്ങിയവര്‍ ചേര്‍ന്നാണ് ചെയ്തത്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ ഡിസൈന്‍ ചെയ്തത് ഷാനുഹാന്‍ ഷാ റൈക്കര്‍ ആണ്.