രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനത്തില്‍ മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചു. മഹേഷ് നാരായണന്റെ അറിയിപ്പ്, ഉക്രൈന്‍ ചിത്രം ക്ലൊണ്ടൈക്ക്, ഇറാന്‍ ചിത്രം ഹൂപ്പോ എന്നിവയാണ് മത്സര വിഭാഗത്തിന് തുടക്കം കറിച്ച് പ്രക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങള്‍ക്ക് മേളയില്‍ മികച്ച സ്വീകാര്യതയാണ്.
ചലച്ചിത്ര മേളയുടെ മുഖ്യ ആകര്‍ഷണം എന്നും മത്സര വിഭാഗ ചിത്രങ്ങളാണ്. റഷ്യ – ഉക്രൈയ്ന്‍ യുദ്ധത്തിന്റെ ആരംഭ കാലത്ത് ഇരു രാജ്യങ്ങളുടെയും അതിര്‍ത്തിയില്‍ താമസിക്കുന്ന ഗര്‍ഭിണിയായ ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും യഥാര്‍ത്ഥ ജീവിതത്തെ ആധാരമാക്കിയുള്ള മറീന എര്‍ ഗോര്‍ബച് ചിത്രം ക്ലൊണ്ടൈക്കിലൂടെയാണ് മത്സര വിഭാഗ ചിത്രങ്ങളുടെ പ്രദര്‍ശനം ആരംഭിച്ചത്.
മലയാളി സംവിധായകന്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മത്സര ചിത്രം അറിയിപ്പിന്റെ കേരളത്തിലെ തന്നെ ആദ്യ പ്രദര്‍ശനം. ഡല്‍ഹിയിലെ ഗ്ലൗസ് നിര്‍മാണ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന മലയാളി ദമ്ബതികളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.
മെഹ്ദി ഗസന്‍ഫാരിയുടെ ഇറാനിയന്‍ ചിത്രം ഹൂപ്പോയാണ് മത്സരവിഭാഗത്തിലെ മറ്റൊരു ചിത്രം. ഇന്ത്യയുടെ ഓസ്‌കാര്‍ പ്രതീക്ഷ ചെല്ലോ ഷോയുടെ ആദ്യ പ്രദര്‍ശനവും ഇന്നുണ്ട്. മേള രണ്ടാം ദിനത്തില്‍ എത്തി നില്‍ക്കുമ്ബോള്‍ ലോക സിനിമാ വിഭാഗത്തിലെ ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. മേളയുടെ മോടി കൂട്ടുന്നതിനായുള്ള കലാവിരുന്നിനും ഇന്ന് തുടക്കമാകും.