Sunday, September 8, 2024

HomeCinemaതെറ്റിദ്ധാരണയാണ് കാരണം : ഷൈന്‍ ചാക്കോയെ വിമാനത്തില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ സീനുലാല്‍

തെറ്റിദ്ധാരണയാണ് കാരണം : ഷൈന്‍ ചാക്കോയെ വിമാനത്തില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ സീനുലാല്‍

spot_img
spot_img

ദുബായ്: കോക്ക്‌പിറ്റില്‍ കയറാന്‍ ശ്രമിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്നും പുറത്താക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സോഹന്‍ സീനുലാല്‍.ക്യാബിന്‍ ക്രൂവിനുണ്ടായ തെറ്റിദ്ധാരണയാണ് സംഭവത്തിന് കാരണമായതെന്ന് സീനുലാല്‍ പറഞ്ഞു. ഷൈൻ ഇന്ന് നാട്ടിലെത്തി.

‘ഷൈന്‍ നല്ല ക്ഷീണിതനായിരുന്നു. ഫ്ളൈറ്റില്‍ കയറിയ ഉടനെ അദ്ദേഹം സീറ്റില്‍ കിടന്നുറങ്ങാന്‍ ശ്രമിച്ചു. അതിനിടെ ക്യാബിന്‍ ക്രൂ വന്ന് അദ്ദേഹത്തെ ഉണര്‍ത്താന്‍ നോക്കി. മലയാളികള്‍ക്കറിയാമല്ലോ ഷൈനിന്റെ രീതി. ഷൈന്‍ പെട്ടെന്ന് എഴുന്നേറ്റ് നീങ്ങിയപ്പോള്‍ ജീവനക്കാര്‍ കരുതിയത് കോക്ക്‌പിറ്റിലേയ്ക്ക് ഇടിച്ചുകയറാന്‍ ശ്രമിക്കുന്നുവെന്നാണ്. എന്നാല്‍ കോക്ക്‌പിറ്റില്‍ കയറാന്‍ ഷൈന്‍ ശ്രമിച്ചിട്ടില്ല. അതിന്റെ കാര്യം അദ്ദേഹത്തിനില്ലല്ലോ. ഇക്കാര്യം ദുബായ് വിമാനത്താവളത്തിന്റെ അധികൃതരോടും ക്യാബിന്‍ ക്രൂവിനോടും പറഞ്ഞുമനസിലാക്കാന്‍ ഒരുപാട് സമയമെടുത്തു. -സോഹന്‍ വ്യക്തമാക്കി

ദുബായില്‍ നിന്ന് കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യയുടെ എ.ഐ 934 ഡ്രീം ലൈനര്‍ വിമാനത്തിലാണ് ഷൈന്‍ ഉള്‍പ്പെടെയുള്ളവര്‍ യാത്ര നിശ്ചയിച്ചത്. സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്‌ത ഭാരത സര്‍ക്കസ് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് ഷൈന്‍ ദുബായില്‍ എത്തിയത്. തിരികെ നാട്ടിലേക്ക് പോകാനായി വിമാനത്തില്‍ കയറിയപ്പോഴാണ് കോക്ക്പിറ്റിലേക്ക് കടക്കാന്‍ ശ്രമിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments