കൊച്ചി: ‘കാക്ക’ എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയയായ യുവനടി ലക്ഷ്മിക സജീവന്‍ (27) അന്തരിച്ചു. ഷാര്‍ജയില്‍വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്നാണ് വിവരം. അവിടെ ബാങ്കില്‍ ജോലി ചെയ്തു വരികയായിരുന്നു. കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി വാഴവേലില്‍ വീട്ടില്‍ സജീവന്റേയും ലിമിറ്റയുടേയും മകളാണ്.
ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണത്തത്ത, സൗദി വെള്ളക്ക, പുഴയമ്മ, ഉയരെ, ഒരു കുട്ടനാടന്‍ ബ്ലോഗ്, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.