Monday, December 23, 2024

HomeCinemaതമിഴില്‍ മഞ്ജു വാര്യരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; വെറും 4 സിനിമ കൊണ്ട് സമ്പത്ത് കൂടി

തമിഴില്‍ മഞ്ജു വാര്യരുടെ പ്രതിഫലം കേട്ടാല്‍ ഞെട്ടും; വെറും 4 സിനിമ കൊണ്ട് സമ്പത്ത് കൂടി

spot_img
spot_img

കൊച്ചി: മഞ്ജു വാര്യരുടെ ജനപ്രീതിക്ക് ഇന്നും യാതൊരു കുറവും ഇല്ല. മാത്രമല്ല മഞ്ജുവിന് ലഭിക്കുന്ന അവസരങ്ങളും നിരവധിയാണ്. ഇപ്പോള്‍ തമിഴിലാണ് താരം നിറഞ്ഞ് നില്‍ക്കുന്നത്. ഏറ്റവും ഒടുവിലായി വേട്ടയാനിലായിരുന്നു മഞ്ജു അഭിനയിച്ചത്. വിജയ് സേതുപതിക്കൊപ്പമുള്ള വിടുതലൈ 2 ആണ് നടിയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തിന്റെ മോഷന്‍ പോസ്റ്ററുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

തിരിച്ചുവരവില്‍ മഞ്ജു വാര്യര്‍ ആദ്യമായി വേഷമിട്ട തമിഴ് ചിത്രം അസുരന്‍ ആയിരുന്നു, ധനുഷിന്റെ നായികായിട്ടായിരുന്നു മഞ്ജു ചിത്രത്തില്‍ അഭിനയിച്ചത്. സിനിമയ്ക്കും ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഈ ചിത്രത്തിന്റെ വിജയത്തിന് ശേഷം അജിത്തിന്റെ തുനിവ് ആയിരുന്നു നടി വേഷമിട്ട രണ്ടാമത്തെ തമിഴ് ചിത്രം. അതുകഴിഞ്ഞ് രജനീകാന്തിനൊപ്പം വേട്ടയാനിലും എത്തി.

വെട്രിമാരന്‍ ഒരുക്കുന്ന വിടുതലൈ 2 നടിയുടെ നാലാമത്തെ തമിഴ് സിനിമ ആണ്. ഡിസംബര്‍ 20 നാണ് സിനിമ റിലീസ് ചെയ്യുന്നത്. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ തകൃതിയായി തന്നെ നടക്കുന്നുണ്ട്. അതിനിടെ ഇപ്പോഴിതാ ചിത്രത്തിലെ മഞ്ജുവിന്റെ പ്രതിഫലം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സിനിമയ്ക്കായി 3 കോടിയാണത്രേ നടിക്ക് ലഭിച്ചത്. വേട്ടയാനില്‍ 2 കോടിയായിരുന്നു താരത്തിന്റെ പ്രതിഫലം.

തുനിവില്‍ ലഭിച്ചത് ഒരു കോടിയോളവും. നിലവില്‍ തമിഴില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടി മലയാളി കൂടിയായ നയന്‍താരയാണ്. 10 കോടി വരെയാണ് നയന്‍സിന് പ്രതിഫലം കിട്ടുന്നത്. എങ്കിലും നാലാമത്തെ ചിത്രത്തോട് കൂടി തന്നെ 3 കോടി പ്രതിഫലം മഞ്ജുവിന് ലഭിച്ചത് ചെറിയ കാര്യമല്ലെന്നാണ് പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം മലയാളത്തില്‍ മഞ്ജുവിന് എത്രയാണ് പ്രതിഫലം എന്ന ചോദ്യവും ആരാധകര്‍ക്കുണ്ട്. 3 കോടിയൊന്നും ഇല്ലെങ്കിലും മലയാളത്തില്‍ ഏറ്റവും അധികം ശമ്പളം വാങ്ങുന്ന താരങ്ങളില്‍ ഒരാള്‍ തന്നെയാണ് മഞ്ജു വാര്യര്‍. മലയാളത്തില്‍ ഒരു സിനിമക്ക് 50 ലക്ഷത്തോളമാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലം എന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

താരത്തിന്റെ ആകെ ആസ്തി 150 കോടി ഉണ്ടാകുമെന്നാണ് നേരത്തേ ഫില്‍മി ബീറ്റ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍ തമിഴില്‍ കൂടുതല്‍ പ്രതിഫലം വാങ്ങിത്തുടങ്ങിയതോടെ നടിയുടെ ആകെ ആസ്തിയിലും വര്‍ധനവ് ഉണ്ടായിട്ടുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്തായാലും താരത്തിന്റെ ആസ്തി സംബന്ധിച്ച യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല.

സിനിമകള്‍ കൂടാതെ പരസ്യ ചിത്രങ്ങളിലും ഉദ്ഘാടനങ്ങളിലുമെല്ലാം സജീവമാണ് മഞ്ജു. ഇവയില്‍ നിന്നും വലിയ വരുമാനം താരത്തിന് ലഭിക്കുന്നുണ്ട്. ഇനി മലയാളത്തില്‍ എമ്പുരാനാണ് മഞ്ജു വാര്യരുടേതായി ഇറങ്ങാനുള്ള ചിത്രം. മലയാളവും തമിഴും കൂടാതെ ബോളിവുഡിലും ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ് താരം. മാധവനോടൊപ്പമുള്ള അമ്രീകി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെയായിരിക്കും മഞ്ജുവിന്റെ ബോളിവുഡ് അരങ്ങേറ്റം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments