തിരുവനന്തപുരം: ബലാത്സംഗ കേസിൽ നടൻ സിദ്ദിഖ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. തിരുവനന്തപുരം നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർക്ക് മുന്നിലാണ് ഹാജരായത്. മകൻ ഷഹീൻ സിദ്ദിഖിനൊപ്പമായിരുന്നു താരം സ്റ്റേഷനിലെത്തിയത്. പ്രധാനമായും സുപ്രീം കോടതി മുന്നോട്ടുവച്ച വ്യവസ്ഥകൾ പൂർത്തിയാക്കുന്നതിന് വേണ്ടി കൂടിയാണ് സിദ്ദിഖിനെ അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.സിദ്ദിഖിന്റെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്ന ഫോണോ മറ്റ് തെളിവുകളോ സിദ്ദിഖ് അന്വേഷണ സംഘത്തിന് കൈമാറിയിരുന്നില്ല. അതിനാൽ, വ്യക്തത കുറവുള്ള കാര്യങ്ങൾ പരിഹരിക്കുന്നതിന് കൂടിയാണ് അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്.