Thursday, January 23, 2025

HomeCinemaമലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രം 'മാര്‍ക്കോ' 20-ന് റിലീസ്‌

മലയാളത്തിലെ ഏറ്റവും വലിയ വയലന്‍സ് ചിത്രം ‘മാര്‍ക്കോ’ 20-ന് റിലീസ്‌

spot_img
spot_img

കൊച്ചി: ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഉണ്ണി മുകുന്ദന്‍-ഹനീഫ് അദെനി ചിത്രം ‘മാര്‍ക്കോ’ ഗംഭീര തിയറ്റര്‍ എക്‌സ്പീരിയന്‍സാണ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനൊരുങ്ങുന്നത്. ഇത്രയേറെ വയലന്‍സുള്ളൊരു സിനിമ ഇതിന് മുന്നെ മലയാളത്തില്‍ വന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

ചിത്രത്തിന്റെതായ് പുറത്തുവിട്ട പോസ്റ്ററുകളും ടീസറും സോങ്ങുമെല്ലാം പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ചിത്രം ഫൈറ്റും വയലന്‍സുകൊണ്ട് സമ്പന്നമാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. പ്രമുഖ ആക്ഷന്‍ ഡയറക്ടര്‍ കലൈ കിംഗ്‌സണാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍. എ സര്‍ട്ടിഫിക്കറ്റൊടെ ഡിസംബര്‍ 20ന് ചിത്രം തിയറ്ററുകളിലെത്തും.

ഉണ്ണി മുകുന്ദന്റെ മാസ്സ് വരവിനായ് വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികള്‍. ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ആദ്യ നിര്‍മ്മാണ ചിത്രമാണിത്. ‘മാര്‍ക്കോ’യുടെ നിര്‍മ്മാണത്തിലൂടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രൊഡ്യൂസര്‍ എന്ന പദവിയാണ് ഷെരീഫ് സ്വന്തമാക്കിരിക്കുന്നത്. മാത്രമല്ല ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ പ്രൊമോഷന്‍സ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ പ്രതീക്ഷയാണ് ചിത്രത്തില്‍ നല്‍കിയിരിക്കുന്നത്.

അനൗണ്‍സ്‌മെന്റ് വന്നപ്പോള്‍ മുതല്‍ പ്രേക്ഷകശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ‘മാര്‍ക്കോ’. അദേനി ചിത്രം ‘മിഖായേല്‍’ല്‍ ഉണ്ണി മുകുന്ദന്‍ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം മാര്‍ക്കോ ജൂനിയറിനെ ഫോക്കസ് ചെയ്ത് ഒരുങ്ങുന്ന സ്പിന്‍ ഓഫാണിത്. മലയാളത്തിലെ ഏറ്റവും വലിയ മാസ്സീവ്-വയലന്‍സ് ചിത്രം എന്ന ലേബലോടെ എത്തുന്ന ഈ സിനിമക്ക് ‘കെ.ജി.എഫ്’, ‘സലാര്‍’ എന്നീ ബ്രഹ്‌മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ രവി ബസ്രൂരാണ് സംഗീതം പകരുന്നത്.

ജഗദീഷ്, ആന്‍സണ്‍ പോള്‍, കബീര്‍ ദുഹാന്‍സിംഗ് (ടര്‍ബോ ഫെയിം), സിദ്ദീഖ്, അഭിമന്യു തിലകന്‍, മാത്യു വര്‍ഗീസ്, അര്‍ജുന്‍ നന്ദകുമാര്‍, ബീറ്റോ ഡേവിസ്, ദിനേശ് പ്രഭാകര്‍, ശ്രീജിത്ത് രവി, ലിഷോയ്, ബാഷിദ് ബഷീര്‍, ജിയാ ഇറാനി, സനീഷ് നമ്പ്യാര്‍, ഷാജി ഷാഹിദ്, ഇഷാന്‍ ഷൗക്കത്, അജിത് കോശി, യുക്തി തരേജ, ദുര്‍വാ താക്കര്‍, സജിത ശ്രീജിത്ത്, പ്രവദ മേനോന്‍, സ്വാതി ത്യാഗി, സോണിയ ഗിരി, മീര നായര്‍, ബിന്ദു സജീവ്, ചിത്ര പ്രസാദ് തുടങ്ങി നിരവധി താരങ്ങളും ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

എക്‌സിക്യൂറ്റിവ് പ്രൊഡ്യൂസര്‍: ജുമാനാ ഷെരീഫ്, ഗാനരചന: വിനായക് ശശികുമാര്‍, ഛായാഗ്രഹണം: ചന്ദ്രു സെല്‍വരാജ്, ചിത്രസംയോജനം: ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, കലാസംവിധാനം: സുനില്‍ ദാസ്, മേക്കപ്പ്: സുധി സുരേന്ദ്രന്‍, കോസ്റ്റ്യും ഡിസൈന്‍: ധന്യാ ബാലകൃഷ്ണന്‍, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്: ബിനു മണമ്പൂര്‍, ഓഡിയോഗ്രഫി: എം.ആര്‍. രാജകൃഷ്ണന്‍, പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ്: വിപിന്‍ കുമാര്‍ ടെന്‍ ജി മീഡിയ, സൗണ്ട് ഡിസൈന്‍: കിഷന്‍, വി എഫ് എക്‌സ്: 3 ഡോര്‍സ്, സ്റ്റീല്‍സ്: നന്ദു ഗോപാലകൃഷ്ണന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments