Wednesday, April 2, 2025

HomeCinemaപുഷ്പയുടെ വിജയത്തിൽ അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

പുഷ്പയുടെ വിജയത്തിൽ അല്ലു അർജുനെ അഭിനന്ദിച്ച് അമിതാഭ് ബച്ചൻ

spot_img
spot_img

സിനിമാപ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന പാൻ ഇന്ത്യൻ ചിത്രമാണ് സുകുമാറിന്റെ സംവിധാനത്തിൽ അല്ലു അർജുൻ നായകനായി എത്തിയ പുഷ്പ 2 .സമ്മിശ്ര പ്രതികരണങ്ങൾ ആണ് ലഭിക്കുന്നതെങ്കിലും ബോക്‌സ്ഓഫീസ് വൻ കുതിപ്പാണ് സിനിമ നടത്തുന്നത്.ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അല്ലു ചിത്രം 700 കോടിയോളം കളക്ഷൻ നേടിയിട്ടുണ്ട്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ നിരവധി താരങ്ങളാണ് പുഷ്പയിലെ അല്ലു അർജുന്റെ പ്രകടനത്തിന് അഭിനന്ദിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അല്ലു അര്‍ജുനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സിനിമയുടെ ഇതിഹാസമായ അമിതാഭ് ബച്ചന്‍. അല്ലു തങ്ങളുടെയെല്ലാം പ്രചോദനമാണെന്ന് അമിതാഭ് ബച്ചന്‍ എക്സില്‍ കുറിച്ചു.

‘അല്ലു അര്‍ജുന്‍ ജീ, അങ്ങയുടെ ഉദാരപൂര്‍ണ്ണമായ വാക്കുകള്‍ക്ക് നന്ദി. ഞാന്‍ അര്‍ഹിച്ചതിലും ഏറെയാണ് താങ്കള്‍ നല്‍കിയത്. നിങ്ങളുടെ വര്‍ക്കിന്‍റെയും പ്രതിഭയുടെയും വലിയ ആരാധകരാണ് ഞങ്ങളെല്ലാം. ഞങ്ങളെ പ്രചോദിപ്പിക്കുന്നത് ഇനിയും തുടരുക. താങ്കളുടെ തുടര്‍ വിജയങ്ങള്‍ക്ക് എന്‍റെ പ്രാർത്ഥനകളും ആശംസകളും’, അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചു. പുഷ്പ 2 റിലീസിന് മുന്നോടിയായി നടന്ന മുംബൈ പ്രസ് മീറ്റില്‍ ബോളിവുഡില്‍ നിന്നുള്ള നടന്മാരില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ആരെന്ന ചോദ്യത്തിന് അമിതാഭ് ബച്ചന്‍ എന്നായിരുന്നു അല്ലുവിന്‍റെ മറുപടി. അല്ലു ബിഗ് ബിയെ പറ്റി പറയുന്ന വീഡിയോയും താരം കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്.

പിന്നാലെ അമിതാഭ് ബച്ചന്റെ വാക്കുകള്‍ക്ക് നന്ദി പറഞ്ഞു കൊണ്ട് അല്ലു അർജുനും രംഗത്തെത്തിയിട്ടുണ്ട്. ‘അമിതാഭ് ജി നിങ്ങൾ ഞങ്ങളുടെ സൂപ്പർ ഹീറോയാണ്. താങ്കളിൽ നിന്ന് ഇതുപോലുള്ള വാക്കുകൾ കേൾക്കുന്നതിൽ സന്തോഷമുണ്ട്. താങ്കളുടെ നല്ല വാക്കുകൾക്കും ഉദാരമായ അഭിനന്ദനങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾക്കും നന്ദി,’ അല്ലു അർജുൻ കുറിച്ചു. സുകുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന പുഷ്പയുടെ തെലുങ്ക് പതിപ്പിനേക്കാള്‍ കൂടുതല്‍ കളക്ഷന്‍ നേടുന്നത് ഹിന്ദി പതിപ്പാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments