Thursday, December 19, 2024

HomeCinemaനടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത്‌

നടന്‍ ബാലയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്ത്‌

spot_img
spot_img

കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെ തനിക്കെതിരെ ആസൂത്രിതമായ സൈബര്‍ ആക്രമണം നടക്കുന്നതായി വെളിപ്പെടുത്തി ബാലയുടെ മുന്‍പങ്കാളി എലിസബത്ത് ഉദയന്‍. നെഗറ്റീവ് കമന്റുകള്‍ പോസ്റ്റ് ചെയ്ത് തന്നെ നാണം കെടുത്തിയാല്‍ വിഡിയോ ഇടുന്നത് നിര്‍ത്തുമെന്ന് ആരും കരുതേണ്ടെന്നും സ്വന്തം യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോവില്‍ എലിസബത്ത് പറയുന്നു.

”കുറച്ച് ഫെയ്ക്ക് ഐഡികളില്‍ നിന്നും വന്ന് എന്നെ തളര്‍ത്താന്‍ നോക്കേണ്ട. ആ നാണമൊക്കെ എനിക്കുപോയി. പേടിപ്പിച്ച് വീട്ടില്‍ ഇരുത്താം, ഭീഷണിപ്പെടുത്തി വീട്ടില്‍ ഇരുത്താം എന്നൊന്നും ആരും കരുതണ്ട. ഒരുപാട് ഭീഷണി കോളുകള്‍ എനിക്ക് വരാറുണ്ട്. ഞാന്‍ ആരെയും ഉപദ്രവിക്കാന്‍ ഒന്നും പോകുന്നില്ല. എന്റെ കാര്യം നോക്കി ഞാന്‍ നടക്കുകയാണ്. എന്നെ നാണം കെടുത്തിയും പേടിപ്പിച്ചും ഇതൊന്നും നിര്‍ത്താനാകുമെന്ന് ആരും കരുതണ്ട…” എലിസബത്ത് പറയുന്നു.

”എനിക്ക് ഓട്ടിസമാണെന്ന് കമന്റ് കണ്ടു. അതൊരു അസുഖമാണ്. പക്ഷേ അത് ഇല്ലാത്ത ആളുകള്‍ക്ക് ഓട്ടിസം ഉണ്ടെന്ന് പറഞ്ഞു പരത്തരുത്. അത്തരത്തിലുള്ള കമന്റുകള്‍ കണ്ടു. എനിക്ക് കുട്ടികള്‍ ഉണ്ടാകില്ല എന്നൊക്കെ പറഞ്ഞുള്ള കമന്റുകളും കണ്ടു. അതിനുള്ള തെളിവുകളും റിപ്പോര്‍ട്ടുകളും ഇല്ലാതെ പറഞ്ഞു പരത്തുന്നത് നല്ലതാണോയെന്ന് എനിക്ക് അറിയില്ല…” എലിസബത്ത് പറയുന്നു.

”നിങ്ങള്‍ എന്തൊക്കെ ചെയ്താലും ഞാന്‍ ഇനിയും വിഡിയോസ് ഇടും. ഒരുപാട് നാണം കെട്ടും ചതിക്കപ്പെട്ടുമൊക്കെയാണ് ഇവിടം വരെ എത്തിയത്. ആ മോശം അവസ്ഥയില്‍ നിന്നും പിടിച്ചുപിടിച്ചു വരുകയാണ്. ഇഷ്ടപ്പെട്ട ആളുകളില്‍ നിന്നു തന്നെ നാണംകെടുക, ബോഡിഷെയ്മിങ് തുടങ്ങിയ എല്ലാം അനുഭവിച്ചു…”

”ഏറ്റവും മോശമായ അവസ്ഥ അതിജീവിച്ചുകൊണ്ടാണ് ഞാന്‍ ഇവിടെ വരെ കേറി വന്നതും മുമ്പോട്ട് പോകുന്നതും. നെഗറ്റീവ് കമന്റുകള്‍ ഇടുന്നത് കൊണ്ട് നിങ്ങള്‍ക്ക് പൈസ കിട്ടുന്നുണ്ടാകും. എന്നെ എത്രയൊക്കെ മോശം പറഞ്ഞാലും ഞാന്‍ ഇനിയും വിഡിയോസ് പോസ്റ്റ് ചെയ്യും…” എന്നാണ് എലിസബത്ത് പറഞ്ഞിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments