മുൻ അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ (Barack Obama) 2024-ൽ തനിക്ക് ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റ് പങ്കുവച്ചു. പട്ടികയിൽ മലയാളികൾക്ക് അഭിമാനിക്കാൻ കഴിയുന്ന ഒരു സിനിമയും ഇടം പിടിച്ചിട്ടുണ്ട്. കാരണം, ബറാക് ഒബാമയുടെ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാം സ്ഥാനം മലയാളികൾ അഭിനയിച്ച ഒരു സിനിമയാണ്.ബറാക് ഒബാമയുടെ ഇഷ്ട സിനിമ മറ്റൊന്നുമല്ല, കഴിഞ്ഞ കുറച്ച നാളുകളായി കേരളത്തിൽ ഏറെ ചർച്ചയായ കാനില്‍ ഗ്രാന്‍റ് പ്രീ പുരസ്കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രമാണ്. നിങ്ങൾ കണ്ടിരിക്കേണ്ട സിനിമകളാണ് ഇതെന്നാണ് ബറാക് ഒബാമ എക്സിൽ കുറിച്ചത്. മലയാളികളായ കനി കുസൃതിയും, ദിവ്യ പ്രഭയും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം ഗോള്‍ഡന്‍ ഗ്ലോബ് നോമിനേഷനും നേടിയിട്ടുണ്ട്.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്. പായല്‍ കപാഡിയയാണ് ചിത്രത്തിന്റെ സംവിധാനം. രണ്ട് കുടിയേറ്റ മലയാളി നഴ്‌സുമാർ തങ്ങളുടെ ജീവിതത്തെ ഒരു കൂട്ടായ ബോധത്തിന്റെ ചങ്ങലകൾക്കപ്പുറത്തേക്ക് നയിക്കുമ്പോൾ ആ രാജ്യത്തിൽ അവരുടെ ജീവിതം കണ്ടെത്തുന്ന കഥാഗതിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.ലയാള നടിമാരായ കനി കുസൃതി, ദിവ്യ പ്രഭ എന്നിവര്‍ക്ക് പുറമേ ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട്, ഛായ ഖദം എന്നിവരും പ്രധാന വേഷം ചെയ്തിരുന്നു. കാൻ ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് പുരസ്കാരമാണ് ചിത്രം സ്വന്തമാക്കിയത്.
ഒബാമയ്ക്ക് 2024-ൽ ഇഷ്ടപ്പെട്ട 10 സിനിമകളുടെ പേരാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കോൺ ക്ലെവ്, ദ പിയാനോ ലെസൺ, ദ പ്രൊമിഡിസ് ലാന്റ്, ദ സീഡ് ഓഫ് ദ സെക്രട്ടറി ഫിഗ്, ഡ്യൂൺ പാർട്ട് 2, അനോറ, ദിദി, ഷുഗർ കെയിൻ, ദ കംപ്ലീറ്റ് അൺനോൺ” എന്നിവയാണ് ഒബാമയ്ക്ക് ഇഷ്ടപ്പെട്ട സിനിമകൾ.
ഇവ കൂടാതെ, ബറാക് ഒബാമയ്ക്ക് ഈ വർഷം ഇഷ്ടപ്പെട്ട പുസ്തകങ്ങളുടെയും പാട്ടുകളുടെയും പേരുകൾ പങ്കുവച്ചിട്ടുണ്ട്.