കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി വീണ്ടും അഭിനയ രംഗത്തേക്ക് കടക്കുന്നു. സുരേഷ് ഗോപിയുടെ അഭിനയവുമായി ബന്ധപ്പെട്ട് പലതരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. എന്നാലിപ്പോള്‍, കേന്ദ്രനേതൃത്വത്തിന്റെ അനുമതി ലഭിച്ചതോട് കൂടിയാണ് സുരേഷ് ?ഗോപി അഭിനയിക്കാനെത്തുന്നതെന്നാണ് അറിയുന്നത്.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ‘ഒറ്റക്കൊമ്പന്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിം?ഗ് ലൊക്കേഷനില്‍ സുരേഷ് ?ഗോപിയെത്തി. പൂജപ്പുര സെന്‍ട്രല്‍ ജയിലിന് ഉള്ളിലാണ് ഒറ്റക്കൊമ്പന്റെ ഷൂട്ടിം?ഗ് നടക്കുന്നത്. ‘കടുവാക്കുന്നേല്‍ കുറുവച്ചന്‍’ എന്ന റിയല്‍ ലൈഫ് കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തില്‍ എത്തുന്നത്.
കോട്ടയം, പാല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള സിനിമയാണെങ്കിലും ഏറ്റവും പ്രധാനപ്പെട്ട രം?ഗമാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളത്. ഒറ്റക്കൊമ്പന്‍ ഒരു ഫാമിലി ആക്ഷന്‍ ഡ്രാമ വിഭാ?ഗത്തില്‍പ്പെടുന്ന സിനിമയാണെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ചിത്രം നവാഗതനായ മാത്യൂസ് തോമസ് ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്‌സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, മേഘന രാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തുന്നു.