രാജേഷ് വര്‍ഗീസ്, ചെയര്‍മാന്‍ നേര്‍കാഴ്ച
Owner and Agent RVS Insurance Group
ഒരു ലൈഫ് ഇന്‍ഷുറന്‍സ് പോളിസിക്ക് വേണ്ട യോഗ്യതകള്‍ എന്തൊക്കെയാണ്, അടയ്ക്കുന്ന പ്രീമിയം എന്തിനെയൊക്കെ ബാധിക്കും എന്നതിനെക്കുറിച്ചൊന്നും നിങ്ങള്‍ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാകില്ല. അത് മനസ്സിലാക്കി വരുമ്പോഴേക്കും വളരെ വൈകിപോയിട്ടുണ്ടാവാം. നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സ് കവറേജിനായി എത്ര രൂപ പ്രീമിയം അടയ്ക്കണമെന്നും പോളിസിക്ക് നിങ്ങള്‍ക്ക് യോഗ്യത ഉണ്ടോ എന്നും നിര്‍ണ്ണയിക്കുന്ന ചില പ്രധാനപ്പെട്ട ഘടകങ്ങള്‍ ഇതാ.
നിങ്ങളുടെ പ്രായം
പ്രായമാകുന്തോറും ലൈഫ് ഇന്‍ഷുറന്‍സിനായി നിങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കേണ്ടി വരുന്നു. ചെറുപ്പക്കാര്‍ ഒരു പോളിസി എടുക്കുമ്പോള്‍, അവര്‍ ദീര്‍ഘ കാലം പ്രീമിയം അടയ്ക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. അതിനാല്‍ പോളിസി ഉടമകളുടെ പ്രതിമാസ പേയ്‌മെന്റുകള്‍ ചെറുതായിരിക്കും.
വ്യക്തിക്ക് പ്രായമാകുന്തോറും അവര്‍ക്ക് നിങ്ങളില്‍ നിന്ന് പേയ്‌മെന്റുകള്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കാവുന്ന കാലയളവ് കുറയും. അവര്‍ അതിനനുസരിച്ച് പ്രീമിയം വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കും. നിങ്ങളുടെ പ്രായമനുസരിച്ചു ആരോഗ്യസ്ഥിതിക്കും വ്യത്യാസം ഉണ്ടാവാം. പ്രായമാകുന്തോറും നിങ്ങളുടെ ആരോഗ്യസ്ഥിതി മോശമാകുവാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങള്‍മൂലം കമ്പനിക്ക് പോളിസിയില്‍ നിന്ന് നിങ്ങള്‍ക്ക് പണം മടക്കി നല്‍കേണ്ട സാധ്യത വര്‍ദ്ധിക്കാനിടയുണ്ട്.
നിങ്ങളുടെ ആരോഗ്യം
നിങ്ങള്‍ ഒരു പോളിസിക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചുള്ള എല്ലാ കാര്യങ്ങളും കമ്പനി പരിഗണിക്കും. നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം പരിശോധിക്കാന്‍ ഒരു ഡോക്ടറുടെയോ നേഴ്‌സിന്റെയോ സന്ദര്‍ശനം ഉണ്ടാവാം. അല്ലെങ്കില്‍ മിക്ക കമ്പനികള്‍ക്കും കുറഞ്ഞത് ഒരു ചോദ്യാവലിയെങ്കിലും പൂരിപ്പിച്ച് നല്‍കേണ്ടതുണ്ട്.
നിങ്ങള്‍ക്ക് അമിതഭാരമുണ്ടോയെന്ന് നിര്‍ണ്ണയിക്കാന്‍ നിങ്ങളുടെ ഭാരവും ഉയരവുമായുള്ള അനുപാതം, കൊളസ്‌ട്രോള്‍ പരിശോധിക്കുന്നതിനും ഗുരുതരമായ രോഗം ഉണ്ടെങ്കില്‍ കണ്ടെത്തുന്നതിനുമുള്ള രക്തപരിശോധനകള്‍, ചിലപ്പോള്‍ അതിലും കൂടുതല്‍ കാര്യങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
നിങ്ങളുടെ ജീവിതരീതിയെക്കുറിച്ചും പുകവലി, മയക്കുമരുന്ന്, മദ്യപാനം എന്നിവയെക്കുറിച്ചും അവര്‍ ചോദിക്കും. ഒരു ചെറിയ ആരോഗ്യപ്രശ്‌നം പോലും ഭാവിയില്‍ കൂടുതല്‍ ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം എന്ന നിഗമനത്തില്‍ ഉയര്‍ന്ന പ്രീമിയം തുകയ്ക്ക് കാരണമായേക്കാം.
പോളിസി ഉടമകളുടെ ജോലിയും വിനോദങ്ങളും നിങ്ങള്‍ക്ക് അഗ്‌നിശമന സേന പോലെയുള്ള സ്ഥാപനങ്ങളില്‍ തൊഴില്‍ ഉള്ള വ്യക്തിയോ അപകടകരമായ കായിക വിനോദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തിയോ ആണെങ്കില്‍ നിങ്ങളുടെ ലൈഫ് ഇന്‍ഷുറന്‍സിനെയും പ്രീമിയങ്ങളെയും അത് ബാധിക്കും.
ജോലിസ്ഥലത്തോ കളിയിലോ നിങ്ങളുടെ ജീവന്‍ അപകടത്തിലാകുമ്പോള്‍, ഇന്‍ഷുറന്‍സ് കമ്പനി പോളിസി തുക മടക്കി നല്‍കേണ്ടതിനുള്ള സാധ്യത കൂടുതലായി കാണുന്നു. ചില സന്ദര്‍ഭങ്ങളില്‍, നിങ്ങള്‍ പതിവായി ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി അവര്‍ നിങ്ങള്‍ക്ക് പോളിസി തന്നെ നിഷേധിച്ചേക്കാം.
ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം സംബന്ധിച്ചും, യോഗ്യത സംബന്ധിച്ചും ഇന്‍ഷുറന്‍സ് കമ്പനി തീരുമാനങ്ങളിലേക്ക് എത്തിച്ചേരുന്ന ചില പ്രധാന ഘടകങ്ങളാണ് ഇവയെല്ലാം. അവയില്‍ ചിലത് മാറ്റാന്‍ കഴിയില്ല, ചിലതിന് കഴിയും. നിങ്ങളുടെ പോളിസിയില്‍ മികച്ച നിരക്ക് ലഭിക്കണമെങ്കില്‍ നിങ്ങള്‍ ഇവയെല്ലാം പരിഗണിക്കണം.