Thursday, December 19, 2024

HomeColumnsവാദപ്രതിവാദങ്ങൾ (കവിത: എ.സി. ജോർജ്)

വാദപ്രതിവാദങ്ങൾ (കവിത: എ.സി. ജോർജ്)

spot_img
spot_img

ഞങ്ങൾ തൻ വിശ്വാസങ്ങളെല്ലാം നിങ്ങൾക്കു അന്ധവിശ്വാസങ്ങൾ
നിങ്ങൾ തൻ വിശ്വാസങ്ങളെല്ലാം ഞങ്ങൾക്ക് അന്ധവിശ്വാസങ്ങൾ
ഞങ്ങൾ തൻ ആചാരങ്ങളെല്ലാം നിങ്ങൾക്ക് അനാചാര ദുരാചാരങ്ങൾ
നിങ്ങൾ തൻ ആചാരങ്ങളെല്ലാം ഞങ്ങൾക്ക് അനാചാര ദുരാചാരങ്ങൾ
ഞങ്ങൾ തൻ ദൈവങ്ങളോട് നിങ്ങൾക്ക് വെറുപ്പാണ് പുച്ഛമാണ്
നിങ്ങൾ തൻ ദൈവങ്ങളോട് ഞങ്ങൾക്ക് വെറുപ്പാണ് പുച്ഛമാണ്
ഞങ്ങൾ തൻ ആരാധനാമൂർത്തിയോട് നിങ്ങൾക്ക് വെറുപ്പാണ് കലിപ്പാണ്
നിങ്ങൾ തന്നെ ആരാധനാമൂർത്തിയോട് ഞങ്ങൾക്ക് വെറുപ്പാണ് കലിപ്പാണ്
ഞങ്ങളുടെ മാർഗമാണ് ശരിയെന്നു ഞങ്ങളും പാർശ്വവർത്തികളും..
നിങ്ങളുടെ മാർഗമാണ് ശരിയെന്നു നിങ്ങളും പാർശ്വവർത്തികളും..
ഞങ്ങളുടെ സമരം, യുദ്ധം സ്വാതന്ത്ര്യത്തിനും നീതിക്കും വേണ്ടിയെന്ന് ഞങ്ങൾ
നിങ്ങൾ അക്രോശിക്കുന്നു ഞങ്ങളുടെ യുദ്ധം ഭീകരതയെന്ന്, ഞങ്ങൾ ഭീകരരെന്ന്
മറിച്ച് അക്രോശിക്കുന്നു നിങ്ങളുടെ യുദ്ധമാർഗ്ഗമാണ് ഭീകരത, നിങ്ങളാണ് ഭീകരർ
ഞങ്ങൾ തൻ മത ഭൂരിപക്ഷ രാഷ്ട്രം ആ മത രാഷ്ട്രമായി പ്രഖ്യാപിക്കണം..
ഞങ്ങളുടെ മതം ഭൂരിപക്ഷം ഇല്ലാത്ത രാഷ്ട്രം എന്നും സെക്കുലർ രാഷ്ട്രമായി തുടരണം
ഞങ്ങൾ തൻ മത ഭൂരിപക്ഷ രാഷ്ട്രം മത രാഷ്ട്രീയകാർ കൈകോർത്ത് ഭരിക്കും
ഞങ്ങൾ തൻ മത ഭൂരിപക്ഷമില്ലാ രാഷ്ട്രം സെപ്പറേഷൻ ഓഫ് ചർച്ച് ആൻഡ് സ്റ്റേറ്റ്..
കൈമോശം വരാതെ മതനിരപേക്ഷത എന്നെന്നും നിലനിർത്തണം പാലിക്കണം…
ഞങ്ങളുടെ ചെലവ് ഡ്രീം പ്രോജക്ട് പരിപാടികൾ രാഷ്ട്ര നിർമ്മാണത്തിന്..
ഞങ്ങടെ സ്വപ്നങ്ങളെല്ലാം പങ്കുവയ്ക്കാം അതു നിങ്ങളുടേതാകും പൈങ്കിളിയെ..
നിങ്ങൾ അത് ധൂർത്തായി വാദിക്കുന്നെങ്കിൽ നിങ്ങൾക്ക് വട്ട്, ഞങ്ങൾക്കത് പുല്ല്
നിങ്ങളും ഖജനാവിലെ കാശ് എടുത്ത് അന്തം കുന്തമില്ലാതെ ധൂർത്തടിച്ചിട്ടില്ലേ
ഞങ്ങൾക്ക് വോട്ട് തന്നു ജയിപ്പിച്ച പൊതുജന കഴുതകളെ, കോവർ കഴുതകളെ
നിങ്ങൾ തൻ പുറത്തൊന്നു കേറി സുഖമായൊരു സവാരിഗിരിഗിരി ആനകളിക്കട്ടെ
ആരുണ്ട് ഇവിടെ ചോദിക്കാൻ.. അധികം കളിച്ചാൽ നിങ്ങളെ ഓഡിറ്റ് ചെയ്യും
വകുപ്പ് ഉണ്ടാക്കി കേസെടുത്ത് നിങ്ങളെ ഉള്ളിൽ തള്ളും ഉണ്ട തീറ്റിക്കും ദൃഢം…
ന്യൂനപക്ഷങ്ങളെ അന്യോന്യം തമ്മിലടിപ്പിക്കുന്ന ചാണക്യ തന്ത്രം കുതന്ത്രം..
ചാണക്യ തന്ത്രകുതന്ത്രങ്ങളിൽ വീഴുന്ന ഭൂരിപക്ഷം ന്യൂനപക്ഷം
ഒഴുക്കിനനുകൂലമായി ചലിക്കുന്ന സാംസ്കാരിക ബുദ്ധിജീവികൾ
ഭയചകിതരായി..ഒഴുക്കിന് അനുകൂലമായി എഴുതുന്ന എഴുത്തുകാർ
സത്യ നീതിക്കു വേണ്ടി ഒഴുക്കിനെതിരെ ചലിക്കുന്നവർ തുച്ഛം..
തേനും പാലും ഒഴുക്കും ഞങ്ങൾ ഭരണത്തിൽ ധൂർത്തുണ്ടെങ്കിൽ
അത് ചുമക്കാൻ വോട്ടർമാർ പൊതുജന കഴുതകൾ ഉണ്ടിവിടെ
കടമെടുത്തു പുരോഗമിച്ച് വീണ്ടും മാവേലി നാടാകും കേരളം
ഭരണം കൈവിട്ടാൽ വരും ഭരണകക്ഷിയുടെ മാറാപ്പായി ഈ കടം
വിദേശ മലയാളികളെ ഉദ്ധരിക്കാൻ എത്തുന്ന ഞങ്ങൾക്ക്…
കുടപിടിക്കാനിവിടെ ചോട്ടാ ബഡാ മെഗാ സംഘടനകൾ ഉണ്ടിവിടെ
ഞങ്ങൾ എറിയും എല്ലിൻ കഷണത്തിനായി അവർ കടിപിടി കൂടും
ഞങ്ങളെ പൊക്കിയെടുത്തവർ വേദിയിലിരുത്തി പൂമാലയർപ്പിക്കും
ഞങ്ങളെ പൊക്കി തൊള്ള തൊരപ്പൻ വാക്കുകളാൽ വാഴ്ത്തിപ്പാടും
വാദപ്രതിവാദങ്ങൾക്കിനി വിധി കൽപ്പിക്കാൻ ആരുണ്ടിവിടെ..?
ആരാണ് ശരി..ആരാണ് തെറ്റ്.. ഏതാണ് ശരി.. ഏതാണ് തെറ്റ്..?

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments