ചെന്നൈ: മദ്യലഹരിയില്‍ 20കാരിയായ മകളെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ച ഭര്‍ത്താവിനെ വീട്ടമ്മ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു. സംഭവമറിഞ്ഞെത്തിയ പൊലീസ് ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി കരുണ കാട്ടുകയും ചെയ്തു. സ്വയം പ്രതിരോധിക്കുന്ന സംഭവങ്ങളില്‍ ഉപയോഗിക്കുന്ന ഐ.പി.സി സെക്ഷന്‍ 100 ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
സ്ഥിരം മദ്യപാനിയായ ഭര്‍ത്താവ് 41കാരിയായ വീട്ടമ്മയെ മദ്യപിച്ചെത്തി മര്‍ദിക്കുന്നത് പതിവായിരുന്നു. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടായിരുന്നു മര്‍ദനം അധികവും. വ്യാഴാഴ്ച രാത്രി മദ്യപിച്ചെത്തിയ ഭര്‍ത്താവ് 20 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഭര്‍ത്താവിനെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും അയാള്‍ ഇവരെ മര്‍ദിക്കുകയായിരുന്നു.
ഇതോടെ കയ്യില്‍ കിട്ടിയ ചുറ്റിക കൊണ്ട് അവര്‍ ഭര്‍ത്താവിന്റെ തലക്ക് ആഞ്ഞടിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം അവര്‍ തന്നെ അയല്‍വാസികളെ വിവരമറിയിച്ചു. അയല്‍വാസികളാണ് പൊലീസിനെ വിളിച്ചുവരുത്തിയത്. ആദ്യം കൊലപാതകത്തിന് കേസെടുത്ത പൊലീസ്, പിന്നീട് കാര്യങ്ങളറിഞ്ഞ?പ്പോള്‍ അതുമാറ്റി സെക്ഷന്‍ 100 ചുമത്തുകയായിരുന്നു.
സ്വയം സംരക്ഷിക്കുന്നതിനും മകളെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയുള്ള പ്രതിരോധത്തിനിടയിലാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി സ്വയം പ്രതിരോധിക്കുന്നതിന് ഇടയില്‍ സംഭവിച്ചത് എന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തുകയായിരുന്നു.