ബ്രസല്‍സ്: കെയര്‍ഹോമിലെ ഭിന്നശേഷിക്കാരായ രോഗികളെ ക്രൂരമായി ബലാത്സംഗം ചെയ്ത സൈക്കോളജിസ്റ്റ് അറസ്റ്റില്‍. ബെല്‍ജിയത്തിലാണ് സംഭവം നടന്നത്. പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
കെയര്‍ഹോമില്‍ ജോലി ലഭിക്കാനായി ഇയാള്‍ വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളാണ് ഹാജരാക്കിയതെന്ന് പോലീസ് പറഞ്ഞു. വ്യാജ രേഖകള്‍ ചമച്ച കുറ്റവും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ആന്‍ഡര്‍ലൂസിലെ ഭിന്നശേഷിക്കാരുടെ കെയര്‍ഹോമില്‍ സൈക്കോളജിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു ഇയാള്‍. ഇവിടെ വെച്ച് പത്തിലധികം പേരെയാണ് ഇയാള്‍ ബലാത്സംഗം ചെയ്തത്. നിരവധി പേര്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. എന്നാല്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ ഇയാള്‍ നിഷേധിച്ചിട്ടുണ്ട്.