Thursday, January 23, 2025

HomeCrimeമലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

മലപ്പുറത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം

spot_img
spot_img

മലപ്പുറം: കാട്ടാന ആക്രമണത്തില്‍ ആദിവാസി .യുവാവ് മരിച്ചു. മലപ്പുറം കരുളായി മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണി (35) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴോടെയായിരുന്നു മണിയെ കാട്ടാന ആക്രമിച്ചത്.

ആദിവാസി ചോലനായ്ക്കര്‍ വിഭാഗത്തില്‍പ്പെട്ട ആളാണ്. മണിയുടെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലാണുള്ളത്. ഉള്‍വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം.

വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി നിലമ്പൂര്‍ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റ മണിയുടെ ജീവന്‍ രക്ഷിക്കാനായില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments