ബെർലിൻ: അഫ്ഗാൻ പൗരൻ ജർമനിയിൽ രണ്ടുവയസുകാരൻ ഉൾപ്പെടെ രണ്ടു പേരെ കുത്തിക്കൊന്നു. മറ്റു രണ്ടു പേർക്ക് പരിക്കേറ്റു,
28 വയസുള്ള അഫ്ഗാൻ പൗരനാണ് ആക്രമ ണം നടത്തിയതെന്ന റിപ്പോർട്ടുണ്ട്. ഇയാൾ പിടിയിലായി.
ബവേറിയ സ്ഥാനത്ത് അഷാഫൻബർഗ് പട്ട ണത്തിലെ പാർക്കിലായിരുന്നു സംഭവം. ആ ക്രമണത്തിനുശേഷം റെയിൽ പാതയിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച അക്രമിയെ പോലീ സ് ഉടൻ പിടികൂടുകയായിരുന്നു.
ആക്രമണത്തിനു കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ടവർ ഏതു രാജ്യക്കാരാണെന്നതും പുറത്തുവിട്ടിട്ടില്ല.