ലണ്ടന്‍: 37 തവണയായി ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലേക്ക് കൊക്കെയ്ന്‍ കടത്തിയ ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ക്ക് 33 വര്‍ഷം തടവ്. പടിഞ്ഞാറന്‍ ലണ്ടനിലെ ഹാല്‍വയില്‍ താമസിക്കുന്ന ആര്‍തി ധീര്‍, ഭാര്യ കവല്‍ജിത് സിംഗ് റൈജാദ എന്നിവെയാണ് ശിക്ഷിച്ചത്. 600 കോടി ഇന്ത്യന്‍ രൂപ വിലമതിക്കുന്ന കൊക്കൈയ്ന്‍ 2021 മേയില്‍ സിഡ്‌നിയില്‍ ഓസ്‌ട്രേലിയന്‍ ബോര്‍ഡ് ഓഫ് ഫോഴ്‌സ് പിടികൂടിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് നാഷ്ണല്‍ ക്രൈം ഏജന്‍സി ഇവരെ പിടികൂടിയത്.മെറ്റല്‍ ടൂള്‍ ബോക്‌സ് എന്ന വ്യാജരേഖയിലാണ് പ്രതികള്‍ മയക്കുമരുന്ന്കടത്താന്‍ ശ്രമിച്ചത്. 2019 മുതല്‍ യുകെയില്‍ നിന്ന് പ്രതികള്‍ ഓസ്‌ട്രേലിയയിലേക്ക് കൊക്കൈയ്ന്‍ കടത്തിയിട്ടുണ്ട്. ഇതില്‍ പലതും ഡമ്മി യായി പരീക്ഷണം നടത്തിയതായിരുന്നു. ഹീത്രുവിലെ ഫ്‌ളൈറ്റ് സര്‍വീസില്‍ ജോലിക്കാരനായിരുന്നു ധീര്‍. പ്രതികള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റവും ചുമത്തിയിട്ടുണ്ട്.2017ല്‍ 11 കാരനായ ദത്തുപുത്രനെ കൊലപ്പെടുത്തിയ കേസിലും ഇവര്‍ പ്രതികളാണ്.