ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഇറ്റാവയില്‍ ചോക്ലേറ്റ് കാണിച്ച് ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തി. വീടിനു സമീപത്തുളള കടുകുപാടത്തു നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. സംഭവത്തില്‍ കുട്ടിയുടെ അയല്‍വാസിയായ ജവഹര്‍ ശര്‍മ്മയെ പേലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച്ച ഉച്ചയോടെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ് കാണാതാവുകയായിരുന്നു. പരിസരത്തെല്ലാം അന്വേഷിച്ച് കണ്ടെത്താതതിനെ തുടര്‍ന്ന് വീട്ടുകാര്‍ വൈകുന്നേരത്തോടെ സമീപത്തെ പോലീസ് സ്റ്റേനില്‍ വിവരം അറിയിച്ചു.
പോലീസെത്തി നടത്തിയ അന്വേഷണത്തിലാണ് രാത്രിയോടെ കുട്ടിയുടെ മൃതദേഹംകടുക് പാടത്തില്‍ നിന്നും കണ്ടെടുത്ത്. പീഡനത്തിന് ഇരയായ ശേഷമാണ് കുട്ടി കൊല്ലപ്പെട്ടതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് വിശദമായി നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ ജവഹര്‍ ശര്‍മ്മയെ പോലീസ് പിടികൂടുന്നത്.
വീട്ടുമുറ്റത്ത് കളിച്ച് കൊണ്ട് ഇരുന്ന കുട്ടിയെ ചോക്ലേറ്റ് കാണിച്ച് ഇയാള്‍ തട്ടിക്കൊണ്ട് പോയെന്നും പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നും യുപി പോലീസ് പറഞ്ഞു.