Saturday, March 15, 2025

HomeCrimeതിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി

തിരുവനന്തപുരത്ത് രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയി

spot_img
spot_img

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്‌റ്റേഷനു സമീപം താമസിക്കുന്ന നാടോടി ദമ്പതികളുടെ രണ്ടു വയസുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി .ബിഹാര്‍ സ്വദേശികളായ അമര്‍ദീപ്- റമീന ദേവി ദമ്പതികളുടെ മകള്‍ മേരി എന്ന കുട്ടിയെയാണ് സ്‌കൂട്ടറിലെത്തിയ ഒരാള്‍ എടുത്തു കൊണ്ടു പോയതെന്നു മാതാപിതാക്കള്‍ പേട്ട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.

മൂന്ന് സഹോദരങ്ങള്‍ക്കൊപ്പമാണ് കുട്ടിയും ഉറങ്ങാന്‍ കിടന്നത്. പിന്നീട് ഉണര്‍ന്നു നോക്കുമ്പോള്‍ കുട്ടിയെ കാണാനില്ലെന്നു മാതാപിതാക്കള്‍ പറയുന്നു. സംശയാസ്പദമായി ഒരു ആക്ടീവ സ്‌കൂട്ടര്‍ സമീപത്തു വന്നിരുന്നുവെന്നും ഇവര്‍ പറയുന്നു. ഒരാളേ ഈ സ്‌കൂട്ടറിലുണ്ടായിരുന്നുള്ളു എന്നും മൊഴിയുണ്ട്.

പോലീസ് നഗരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്.ശക്തമായ പരിശോധന ആരംഭിച്ചതായും പോലീസ് അറിയിച്ചു.

കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ 0471-2743195 എന്ന നമ്പറിലേക്കോ 112 എന്ന പൊലീസ് കണ്‍ട്രോള്‍ റൂമിലേക്കോ വിളിച്ച് അറിയിക്കാം. 94979 47107, 94979 60113, 94979 80015, 94979 96988 എന്നി നമ്പറുകളില്‍ വിളിച്ച് വിവരം അറിയിക്കണനെന്ന് കേരള പൊലീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments