റായ്പൂർ: ഛത്തീസ്ഗഡില്‍ സേനയും മാവോയിസ്റ്റുകളും തമ്മിലുണ്ടായഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി; രണ്ട് ജവാന്മാര്‍ക്ക് വീരമൃത്യു .ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് സംഭവം.
മാവോയിസ്റ്റുകളുടെ പക്കല്‍ നിന്നും നിരവധി ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. കൂടുതല്‍ സേനയെ ഏറ്റുമുട്ടല്‍ സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും സൈനിക വക്താക്കൾ അറിയിച്ചു.
ഇന്ദ്രാവതി ദേശീയോദ്യാന മേഖലയിലെ വനത്തില്‍ സുരക്ഷാസേന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. പരിക്കേറ്റ സുരക്ഷാ ഉദ്യോഗസ്ഥര്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ സൂചിപ്പിച്ചു.