തൃശ്ശൂർ: ചാലക്കുടിയിൽ പട്ടാപ്പകൽ ബാങ്ക് കൊള്ള. ഫെഡറൽ ബാങ്കിന്റെ പോട്ട ശാഖയിൽ ഉച്ചയോടെയെത്തിയ അക്രമി ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പൂട്ടിയിട്ടശേഷം കൗണ്ടറിലെ ഗ്ലാസ് തല്ലിതകർത്ത് പണം കവരുകയായിരുന്നു. 15 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി.
അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഹെൽമറ്റും ജാക്കറ്റും മാസ്കും ധരിച്ചാണ് ഇയാൾ ബാങ്കിനകത്തേക്ക് കടന്നത്. ഉച്ചഭക്ഷണത്തിൻ്റെ ഇടവേളയായതിനാൽ ജീവനക്കാർ മാത്രമാണ് ബാങ്കിലുണ്ടായിരുന്നത്. നഷ്ടപ്പെട്ട പണത്തിന്റെ കൃത്യമായ കണക്ക് വിശദപരിശോധനക്കു ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു.