Saturday, March 29, 2025

HomeCrimeവ്യാജൻ യു.എൻ പ്രതിനിധിയുടെ വേഷത്തിൽ : ഹോട്ടൽ ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ പിടികൂടി

വ്യാജൻ യു.എൻ പ്രതിനിധിയുടെ വേഷത്തിൽ : ഹോട്ടൽ ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെ പിടികൂടി

spot_img
spot_img

കൊച്ചി: തട്ടിപ്പ് യുഎൻ പ്രതിനിധിയുടെ രീതിയിലും . കൊച്ചിയിൽ യു.എൻ പ്രതിനിധി ചമഞ്ഞ് ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസിച്ച് ബില്ല് കൊടുക്കാതെ മുങ്ങുന്നതിനിടെയാണ് ഈ വ്യാജൻ പിടിയിലായത്. അഹമ്മദാബാദ് സ്വദേശി പർവേസ് മാലിക്കിനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്. മൂന്ന് ലക്ഷം രൂപയുടെ ഹോട്ടൽ ബില്ലടക്കാതെ മുങ്ങുന്നതിനിടയിലാണ് പർവേസിനു പിടി വീണത്.ഇൻഫോപാർക്കിന് സമീപത്തെ നോവാറ്റെൽ ഹോട്ടലിൽ താമസിച്ചിരുന്ന പ്രതി 3,01,969 രൂപയുടെ ബില്ലടക്കാതെ മുങ്ങാൻ ശ്രമിക്കുകയായിരുന്നു.

യു.എൻ. പ്രതിനിധിയാണ് താനെന്നും ഔദ്യോദിക ആവശ്യത്തിന് വന്നതാണെന്നും തെറ്റിദ്ധരിപ്പിച്ചാണ് ജനുവരി 13ന് ഇയാൾ ഹോട്ടലിൽ മുറിയെടുത്തു താമസം തുടങ്ങിയത്. മുറി വാടകയും,ഭക്ഷണവും മദ്യവും കഴിച്ച വകയിൽ 3,01,969-രൂപ ബിൽ അടക്കാതെ വന്നതിനെ തുടർന്ന്ഹോട്ടൽ ജീവനക്കാർക്ക് സംശയം തോന്നി.തുടർന്ന് നോവാറ്റെൽ മാനേജർ അമിത് ഗോസായി ഇൻഫോപാർക്ക് പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരുമാസം യാത്ര ചെയ്ത വകയിൽ ഇയാൾ സ്വകാര്യ ട്രാവൽ ഏജൻസിക്ക് 76948 രൂപ നൽകാതെ കബളിപ്പിച്ചതായും പരാതിയുള്ളതായി ഇൻഫോപാർക്ക് പൊലീസ് ഇൻസ്പെക്ടർ സജീവ്കുമാർ പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് സജീവ്കുമാർ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments