തിരുവനന്തപുരം : ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിൽ 11 വയസ്സുകാരി തൂങ്ങി മരിച്ച നിലയിൽ. മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ജനലിൽ കെട്ടിയ റിബൺ കൊണ്ട് കഴുത്തിൽ കുരുക്കിട്ട നിലയിലായിരുന്നു. കളിക്കുന്നതിനിടെ ആത്മഹത്യ അഭിനയിച്ചതാണ് ദുരന്തത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സ്വമിയാർ മഠം ശ്രീ നീലകണ്ഠ വിദ്യാപീഠത്തിൽ ആറാം ക്ലാസ് വിദ്യാർഥിനിയാണ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇൻക്വിസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പിതാവ്: രൂപേഷ് (ഡ്രൈവർ) അമ്മ: ചിത്ര (സെക്യൂരിറ്റി സ്റ്റാഫ്, കിംസ് ആശുപത്രി.)